പീ​യു​ഷ് ചൗ​ള​യു​ടെ പി​താ​വും കോ​വി​ഡി​ന് കീ​ഴ​ട​ങ്ങി
പീ​യു​ഷ് ചൗ​ള​യു​ടെ പി​താ​വും കോ​വി​ഡി​ന് കീ​ഴ​ട​ങ്ങി
Monday, May 10, 2021 4:41 PM IST
ന്യൂ​ഡ​ൽ​ഹി: ക്രി​ക്ക​റ്റ് താ​രം പീ​യു​ഷ് ചൗ​ള​യു​ടെ പി​താ​വ് പ്ര​മോ​ദ് കു​മാ​ർ കോ​വി​ഡ് മൂ​ലം മ​രി​ച്ചു. കോ​വി​ഡ് നെ​ഗ​റ്റീ​വാ​യെ​ങ്കി​ലും പി​ന്നീ​ട് ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യി ഡ​ൽ​ഹി​യി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. മ​ര​ണ​വി​വ​രം പീ​യു​ഷ് ചൗ​ള ഇ​ൻ​സ്റ്റ​ഗ്രാം പോ​സ്റ്റി​ൽ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന്‍റെ യു​വ​താ​രം ചേ​ത​ൻ സ​ക്ക​റി​യ​യു​ടെ പി​താ​വും കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചി​രു​ന്നു. ഇ​ന്ത്യ​ൻ വ​നി​താ താ​രം വേ​ദ കൃ​ഷ്ണ​മൂ​ർ​ത്തി​യു​ടെ അ​മ്മ​യും സ​ഹോ​ദ​രി​യും കോ​വി​ഡി​ന് കീ​ഴ​ട​ങ്ങി​യി​രു​ന്നു.

2011 ഏ​ക​ദി​ന ലോ​ക​ക​പ്പ് നേ​ടി​യ ടീ​മി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു ചൗ​ള. അ​ണ്ട​ർ 19 ഇ​ന്ത്യ​ൻ ടീ​മി​നെ ന​യി​ച്ചി​ട്ടു​ണ്ട്. 2006-ലാ​ണ് രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. മൂ​ന്ന് ടെ​സ്റ്റി​ലും 25 ഏ​ക​ദി​ന​ങ്ങ​ളി​ലും ഏ​ഴ് ട്വ​ന്‍റി-20 യി​ലും ഇ​ന്ത്യ​യ്ക്കാ​യി ക​ളി​ച്ചി​ട്ടു​ണ്ട്.

ഐ​പി​എ​ല്ലി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​ന്‍റെ താ​ര​മാ​യ ചൗ​ള ഈ ​സീ​സ​ണി​ലെ ഒ​രു മ​ത്സ​ര​ത്തി​ൽ പോ​ലും ക​ളി​ച്ചി​രു​ന്നി​ല്ല. പി​താ​വി​ന്‍റെ വി​യോ​ഗ​ത്തി​ൽ താ​ര​ത്തി​ന്‍റെ ദുഃ​ഖ​ത്തി​നൊ​പ്പം പ​ങ്കു​ചേ​രു​ന്നു​വെ​ന്ന് മും​ബൈ ഇ​ന്ത്യ​ൻ​സും അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.