തു​ട​ര്‍​ച്ച​യാ​യ നാ​ലാം ദി​ന​വും നേ​ട്ട​മു​ണ്ടാ​ക്കി ഓ​ഹ​രി വി​പ​ണി
തു​ട​ര്‍​ച്ച​യാ​യ നാ​ലാം ദി​ന​വും നേ​ട്ട​മു​ണ്ടാ​ക്കി ഓ​ഹ​രി വി​പ​ണി
Monday, May 10, 2021 4:53 PM IST
മും​ബൈ: ഓ​ഹ​രി​ക​ൾ സൂ​ചി​ക​ക​ൾ തു​ട​ര്‍​ച്ച​യാ​യ നാ​ലാ​മ​ത്തെ ദി​വ​സ​വും നേ​ട്ട​ത്തി​ൽ ക്ലോ​സ്‌ ചെ​യ്തു. സെ​ൻ​സെ​ക്‌​സ് 295.94 പോ​യി​ന്‍റ് നേ​ട്ട​ത്തി​ൽ 49,502.41ലും ​നി​ഫ്റ്റി 119.20 പോ​യി​ന്‍റ് ഉ​യ​ർ​ന്ന് 14,942.40ലു​മാ​ണ് വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ച​ത്. കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​ത്ത​നെ കു​റ​വു​ണ്ടാ​യ​താ​ണ് വി​പ​ണി​ക്ക് ഉ​ണ​ർ​വാ​യ​ത്.

ബി​എ​സ്ഇ​യി​ലെ 2034 ക​മ്പ​നി​ക​ളു​ടെ ഓ​ഹ​രി​ക​ൾ നേ​ട്ട​ത്തി​ലും 1004 ഓ​ഹ​രി​ക​ൾ ന​ഷ്ട​ത്തി​ലു​മാ​ണ്. 220 ഓ​ഹ​രി​ക​ൾ​ക്ക് മാ​റ്റ​മി​ല്ല. ശ്രീ ​സി​മ​ന്‍റ്സ്, അ​ൾ​ട്ര​ടെ​ക് സി​മ​ന്‍റ്സ്, ബ്രി​ട്ടാ​നി​യ, ഇ​ൻ​ഫോ​സി​സ്, ഹീ​റോ മോ​ട്ടോ​ഴ്‌​സ് തു​ട​ങ്ങി​യ‌‌‌​വ​യു​ടെ ഓ​ഹ​രി​ക​ൾ ന​ഷ്ടം നേ​രി​ട്ടു. കോ​ൾ ഇ​ന്ത്യ, യു​പി​എ​ൽ, ഹി​ൻ​ഡാ​ൽ​കോ, ഐ​ഒ​സി, ടാ​റ്റ മോ​ട്ടോ​ഴ്‌​സ് തു​ട​ങ്ങി​യ​വ നേ​ട്ട​മു​ണ്ടാ​ക്കി.

ബി​എ​സ്ഇ മി​ഡ്ക്യാ​പ്, സ്‌​മോ​ൾ ക്യാ​പ് സൂ​ചി​ക​ക​ൾ ഒ​രു ശ​ത​മാ​നം വീ​തം ഉ​യ​ർ​ന്നു. ഓ​ട്ടോ, എ​ന​ർ​ജി, ഇ​ൻ​ഫ്ര, ഫാ​ർ​മ, മെ​റ്റ​ൽ, പൊ​തു​മേ​ഖ​ല ബാ​ങ്ക് തു​ട​ങ്ങി​യ സൂ​ചി​ക​ക​ൾ ഒ​ന്നു മു​ത​ൽ മൂ​ന്നു ശ​ത​മാ​നം വ​രെ ശ​ത​മാ​നം നേ​ട്ട​മു​ണ്ടാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.