കൂ​ടു​ത​ല്‍ ഡോ​ക്ട​ര്‍​മാ​രെ​യും ന​ഴ്‌​സു​മാ​രെ​യും താ​ത്കാ​ലി​ക​മാ​യി നി​യ​മി​ക്കും: മു​ഖ്യ​മ​ന്ത്രി
കൂ​ടു​ത​ല്‍ ഡോ​ക്ട​ര്‍​മാ​രെ​യും ന​ഴ്‌​സു​മാ​രെ​യും താ​ത്കാ​ലി​ക​മാ​യി നി​യ​മി​ക്കും: മു​ഖ്യ​മ​ന്ത്രി
Monday, May 10, 2021 7:25 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കേ​സു​ക​ള്‍ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ ഡോ​ക്ട​ര്‍​മാ​രെ​യും ന​ഴ്‌​സു​മാ​രെ​യും താ​ത്കാ​ലി​ക​മാ​യി നി​യ​മി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ല്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രെ ആ​വ​ശ്യ​മു​ണ്ട്. കൂ​ടു​ത​ല്‍ ഡോ​ക്ട​ര്‍​മാ​രെ​യും പാ​ര​മെ​ഡി​ക്ക​ല്‍ സ്റ്റാ​ഫി​നെ​യും താ​ത്കാ​ലി​ക​മാ​യി നി​യ​മി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ അ​ഭാ​വം ഉ​ണ്ടാ​കാ​തി​രി​ക്കാ​ന്‍ ആ​രോ​ഗ്യ വ​കു​പ്പ് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കും. വി​ര​മി​ച്ച ഡോ​ക്ട​ര്‍​മാ​ര്‍, അ​വ​ധി ക​ഴി​ഞ്ഞ ഡോ​ക്ട​ര്‍​മാ​ര്‍ എ​ന്നി​വ​രെ​യും സേ​വ​ന​ത്തി​ലേ​ക്ക് എ​ത്തി​ക്കും. പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി​യ​വ​ര്‍, ഉ​പ​രി പ​ഠ​നം ക​ഴി​ഞ്ഞ് തി​രി​ച്ചെ​ത്തി​യ​വ​ര്‍ എ​ന്നി​വ​രെ സേ​വ​ന​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​ര​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്ത് തി​ങ്ക​ളാ​ഴ്ച 27,487 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 255 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 24,815 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 2303 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ 65 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ്-19 മൂ​ല​മാ​ണെ​ന്ന് ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 5879 ആ​യി.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 99,748 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 27.56 ആ​ണ്. രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 31,209 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ഇ​തോ​ടെ 4,19,726 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 15,04,160 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.