മ​ന്ത്രി​സ​ഭ​യി​ലേ​ക്ക് ക​ണ്ണൂ​രി​ൽ​നി​ന്നും മു​ഖ്യ​നും ര​ണ്ട് പേ​രും, ജ​ലീ​ൽ ഇ​ല്ലെ​ങ്കി​ൽ ഷം​സീ​ർ..?
മ​ന്ത്രി​സ​ഭ​യി​ലേ​ക്ക് ക​ണ്ണൂ​രി​ൽ​നി​ന്നും മു​ഖ്യ​നും ര​ണ്ട് പേ​രും, ജ​ലീ​ൽ ഇ​ല്ലെ​ങ്കി​ൽ ഷം​സീ​ർ..?
Tuesday, May 11, 2021 11:18 AM IST
ക​ണ്ണൂ​ർ: ഘ​ട​ക​ക​ക്ഷി​ക​ളാ​യ എ​ൽ​ജെ​ഡി​ക്കും കോ​ണ്‍​ഗ്ര​സ് എ​സി​നും ഇ​ത്ത​വ​ണ മ​ന്ത്രി​സ്ഥാ​നം ന​ൽ​കാ​ൻ സാ​ധ്യ​ത ഇ​ല്ലാ​ത്ത​തി​നാ​ൽ ക​ണ്ണൂ​രി​ൽ മ​ന്ത്രി​മാ​രു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു​ണ്ടാ​കും.​ക​ഴി​ഞ്ഞ മ​ന്ത്രി​സ​ഭ​യി​ൽ ക​ണ്ണൂ​രി​ൽ നി​ന്നും അ​ഞ്ചു​പേ​ർ ഉ​ണ്ടാ​യി​രു​ന്നു. കോ​ണ്‍​ഗ്ര​സ് എ​സി​ൽ നി​ന്ന് ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നും എ​ൽ​ജെ​ഡി​യി​ൽ നി​ന്നും കെ.​പി.​മോ​ഹ​ന​നും ഇ​ത്ത​വ​ണ മ​ന്ത്രി സ്ഥാ​നം ല​ഭി​ക്കു​ന്നി​ല്ലെ​ന്നാ​ണ് സൂ​ച​ന.

ക​ഴി​ഞ്ഞ പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യി​ൽ തു​റ​മു​ഖ-​പു​രാ​വ​സ്തു വ​കു​പ്പ് മ​ന്ത്രി​യാ​യി​രു​ന്നു ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. യു​ഡി​എ​ഫ് വി​ട്ട് എ​ൽ​ഡി​എ​ഫി​ലേ​ക്ക് ചേ​ക്കേ​റി​യ എ​ൽ​ജെ​ഡി​യി​ൽ കെ.​പി. മോ​ഹ​ന​ൻ മാ​ത്ര​മേ ജ​യി​ച്ചി​ട്ടു​ള്ളൂ. അ​തി​നാ​ൽ മ​ന്ത്രി​സ്ഥാ​നം ല​ഭി​ച്ചേ​ക്കി​ല്ല. ക​ണ്ണൂ​രി​ൽ നി​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നൊ​പ്പം കെ.​കെ.​ശൈ​ല​ജ​യും എം.​വി. ഗോ​വി​ന്ദ​നും മ​ന്ത്രി സ്ഥാ​നം ഉ​റ​പ്പി​ച്ചു ക​ഴി​ഞ്ഞു.

കെ.​ടി.​ജ​ലീ​ലി​ന് ഇ​ത്ത​വ​ണ മ​ന്ത്രി സ്ഥാ​നം കി​ട്ടി​യി​ല്ലെ​ങ്കി​ൽ ത​ല​ശേ​രി​യി​ൽ നി​ന്നും ര​ണ്ടാം ത​വ​ണ​യും വി​ജ​യി​ച്ച എ.​എ​ൻ.​ഷം​സീ​റി​നെ മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഷം​സീ​റി​ൻ​റെ പേ​ര് ഇ​തി​ന​കം ത​ന്ന മ​ന്ത്രി​മാ​രു​ടെ സാ​ധ്യ​ത പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി​യി​ട്ടു​ണ്ട്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നോ​ടു​ള്ള അ​ടു​പ്പ​വും ഷം​സീ​റി​നെ മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ച്ചേ​ക്കാം.

ക​ഴി​ഞ്ഞ മ​ന്ത്രി സ​ഭ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​രോ​പ​ണ​വി​ധേ​യ​നാ​യ കെ.​ടി.​ജ​ലീ​ൽ മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് വ​രു​ന്ന​തി​ൽ സി​പി​ഐ ഉ​ൾ​പ്പെ​ടെ​യു​ള്ള ഘ​ട​ക​ക​ക്ഷി​ക​ൾ​ക്കും സി​പി​എ​മ്മി​ലെ ഒ​രു വി​ഭാ​ഗ​ത്തി​നും ശ​ക്ത​മാ​യ എ​തി​ർ​പ്പു​ണ്ട്. ആ​രോ​പ​ണ​ങ്ങ​ൾ ഒ​ന്നൊ​ന്നാ​യി ഉ​യ​ർ​ന്ന​പ്പോ​ഴും മ​ന്ത്രി കെ.​ടി.​ജ​ലീ​ൽ അ​വ​സാ​ന നി​മി​ഷം മാ​ത്രം രാ​ജി​വ​ച്ച​തി​ലും സി​പി​എ​മ്മി​ൽ അ​മ​ർ​ഷ​മു​ണ്ടാ​യി​രു​ന്നു.

ബ​ന്ധു​നി​യ​മ​ന​ത്തി​ൻ​റെ പേ​രി​ൽ മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍റെ ഉ​ട​നെ​യു​ള്ള രാ​ജി​യും കെ.​ടി.​ജ​ലീ​ലി​ന്‍റെ വൈ​കി​യു​ള്ള രാ​ജി​യും സി​പി​എ​മ്മി​ൽ പ​ഴ​യ വി.​എ​സ് ഗ്രൂ​പ്പ് സം​ഘ​ടി​ക്കു​ന്ന​തി​ലേ​ക്ക് വ​രെ കാ​ര്യ​ങ്ങ​ൾ എ​ത്തി​യി​രു​ന്നു.

റെനീഷ് മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.