കേ​ര​ള​ത്തി​ലെ ഏ​റ്റ​വും ക​രു​ത്ത​യാ​യ രാ​ഷ്ട്രീ​യ​ക്കാ​രി: ചെ​ന്നി​ത്ത​ല
കേ​ര​ള​ത്തി​ലെ ഏ​റ്റ​വും ക​രു​ത്ത​യാ​യ രാ​ഷ്ട്രീ​യ​ക്കാ​രി: ചെ​ന്നി​ത്ത​ല
Tuesday, May 11, 2021 11:34 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ ഏ​റ്റ​വും ക​രു​ത്ത​യാ​യ രാ​ഷ്ട്രീ​യ​ക്കാ​രി​യാ​ണ് കെ.​ആ​ര്‍ ഗൗ​രി​യ​മ്മ​യു​ടെ മ​ര​ണ​ത്തോ​ടെ ഇ​ല്ലാ​താ​യ​തെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഗൗ​രി​യ​മ്മ ന​യി​ച്ച​ത് ഇ​തി​ഹാ​സ​ജീ​വി​ത​മാ​യി​രു​ന്നു. മ​ന്ത്രി​യാ​യി​രി​ക്കെ കാ​ര്‍​ഷി​ക രം​ഗ​ത്തും ഭൂ​പ​രി​ഷ്‌​ക​ര​ണ മേ​ഖ​ല​യി​ലും ഗൗ​രി​യ​മ്മ ന​ല്‍​കി​യ സം​ഭാ​വ​ന കേ​ര​ളം എ​ന്നും ഓ​ര്‍​ത്തി​രി​ക്കു​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

ഉ​യ​ര്‍​ന്ന ജീ​വി​ത​പ​ശ്ചാ​ത്ത​ല​വും നി​യ​മ​പ​ണ്ഡി​ത്യ​വും കൈ​മു​ത​ലാ​യു​ള്ള ഗൗ​രി​യ​മ്മ നാ​ടി​നും സാ​ധാ​ര​ണ​ക്കാ​ര്‍​ക്കും വേ​ണ്ടി ജീ​വി​തം സ​മ​ര്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. കൊ​ടി​യ​പീ​ഡ​നം ഏ​റ്റു​വാ​ങ്ങു​മ്പോ​ഴും നി​ല​പാ​ടു​ക​ളി​ല്‍ നി​ന്ന് ഒ​രി​ഞ്ച് പി​ന്നോ​ട്ട് പോ​യി​ല്ല. ഒ​റ്റ​പ്പെ​ടു​ത്താ​നും പു​റ​ത്താ​ക്കാ​നും ശ്ര​മി​ച്ച​വ​ര്‍ പി​ന്നീ​ട് അം​ഗീ​കാ​ര​വു​മാ​യി എ​ത്തി​യ​തി​നു കാ​ര​ണം നി​ല​പാ​ടി​ലെ ഈ ​കാ​ര്‍​ക്ക​ശ്യം ത​ന്നെ​യാ​യാ​യി​രു​ന്നു.

ഗൗ​രി​യ​മ്മ​യു​ടെ ഭ​ര​ണ​പാ​ട​വം ഭ​ര​ണ​ക​ര്‍​ത്താ​ക്ക​ള്‍​ക്ക് പാ​ഠ​പു​സ്ത​ക​മാ​ണ്. മ​ല​യാ​ളി​ക​ളു​ടെ ജീ​വി​തം മാ​റ്റി​മ​റി​ച്ച ഈ ​വി​പ്ല​വ​ന​ക്ഷ​ത്രം കേ​ര​ള​ത്തി​ന്‍റെ ആ​കാ​ശ​ത്തി​ല്‍ തി​ള​ങ്ങി​കൊ​ണ്ടേ​യി​രി​ക്കും. ഗൗ​രി​യ​മ്മ​ക്ക് ആ​ദ​രാ​ജ്ഞ​ലി​ക​ള്‍ അ​ര്‍​പ്പി​ക്കു​ന്ന​താ​യും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.