തെ​ല​ങ്കാ​ന​യും ലോ​ക്ക്ഡൗ​ണി​ലേ​ക്ക്; ബു​ധ​നാ​ഴ്ച മു​ത​ൽ പ​ത്ത് ദി​വ​സ​ത്തേ​ക്ക് അ​ട​ച്ചി​ടും
തെ​ല​ങ്കാ​ന​യും ലോ​ക്ക്ഡൗ​ണി​ലേ​ക്ക്; ബു​ധ​നാ​ഴ്ച മു​ത​ൽ പ​ത്ത് ദി​വ​സ​ത്തേ​ക്ക് അ​ട​ച്ചി​ടും
Tuesday, May 11, 2021 8:32 PM IST
ഹൈ​ദ​രാ​ബാ​ദ്: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ തെ​ല​ങ്കാ​ന​യി​ൽ ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചു. ബു​ധ​നാ​ഴ്ച മു​ത​ൽ മേ​യ് 22 വ​രെ സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ൺ ആ​യി​രി​ക്കു​മെ​ന്ന് തെ​ല​ങ്കാ​ന സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു. ഇ​തോ​ടെ ദ​ക്ഷി​ണേ​ന്ത്യ​യി​ല്‍ ആ​ന്ധ്ര ഒ​ഴി​ച്ചു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലെ​ല്ലാം ലോ​ക്ക്ഡൗ​​ണ്‍ പ്ര​ഖ്യാ​പി​ച്ചു.

ദി​വ​സ​വും രാ​വി​ലെ ആ​റു മു​ത​ല്‍ 10 വ​രെ എ​ല്ലാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും ഇ​ള​വ് അ​നു​വ​ദി​ക്കും. അ​തി​നു ശേ​ഷം അ​വ​ശ്യ സേ​വ​ന​ങ്ങ​ള്‍ മാ​ത്ര​മേ അ​നു​വ​ദി​ക്കു​ക​യു​ള്ളു​യെ​ന്ന് തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. ലോ​ക്ഡൗ​ണ്‍ സം​ബ​ന്ധി​ച്ച മാ​ര്‍​ഗ​നി​ര്‍ദേശ​ങ്ങ​ള്‍ ഉ​ട​ന്‍ പു​റ​പ്പെ​ടു​വി​ക്കു​മെ​ന്നും സ​ര്‍​ക്കാ​ര്‍ വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.

‌കേ​ര​ള​ത്തി​ൽ മേ​യ് 16വ​രെ ലോ​ക്ക്ഡൗ​ണാ​ണ്. ത​മി​ഴ്‌​നാ​ടും ക​ര്‍​ണാ​ട​ക​യും മേ​യ് 24വ​രെ ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ ആ​ന്ധ്ര​യി​ൽ ഭാ​ഗി​ക ക​ര്‍​ഫ്യൂ​വാ​ണ് സ​ർ​ക്കാ​ർ ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.