നി​യ​ന്ത്ര​ണ​ത്തി​ൽ ഇ​ള​വ്; ഇ​റ​ച്ചി​ക്ക​ട​ക​ൾ​ക്ക് ബു​ധ​നാ​ഴ്ച രാ​ത്രി 10 വ​രെ പ്ര​വ​ർ​ത്തി​ക്കാം
നി​യ​ന്ത്ര​ണ​ത്തി​ൽ ഇ​ള​വ്; ഇ​റ​ച്ചി​ക്ക​ട​ക​ൾ​ക്ക് ബു​ധ​നാ​ഴ്ച രാ​ത്രി 10 വ​രെ പ്ര​വ​ർ​ത്തി​ക്കാം
Tuesday, May 11, 2021 11:46 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​ൽ ഇ​ള​വു​ക​ൾ ന​ൽ​കി സ​ർ​ക്കാ​ർ. റം​സാ​ൻ പ്ര​മാ​ണി​ച്ച് ഇ​റ​ച്ചി​ക്ക​ട​ക​ൾ​ക്ക് ബു​ധ​നാ​ഴ്ച രാ​ത്രി പ​ത്ത് വ​രെ പ്ര​വ​ർ​ത്തി​ക്കാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി. ക​ട​ക​ൾ ഹോം ​ഡെ​ലി​വ​റി മാ​ത്ര​മേ ന​ട​ത്താ​ൻ പാ​ടു​ള്ളൂ​വെ​ന്നും ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും കേ​ര​ള​ത്തി​ലെ​ത്തു​ന്ന​വ​ർ​ക്ക് ബു​ധ​നാ​ഴ്ച മു​ത​ൽ യാ​ത്ര​യ്ക്ക് 72 മ​ണി​ക്കൂ​ർ മൂ​ൻ​പെ​ടു​ത്ത ആ​ർ​ടി​പി​സി​ആ​ർ നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് മ​തി. മു​മ്പ് 48 മ​ണി​ക്കൂ​ർ മു​ൻ​പു​ള്ള പ​രി​ശോ​ധ​നാ ഫ​ല​മാ​ണ് നി​ർ​ദേ​ശി​ച്ചി​രു​ന്ന​ത്. കൊ​ച്ചി ഭ​ക്ഷ്യ സു​ര​ക്ഷാ സ്റ്റാ​ൻ​ഡേ​ർ​ഡ് അ​തോ​റി​റ്റി​യ്ക്ക് അ​ത്യാ​വ​ശ്യ ജീ​വ​ന​ക്കാ​രെ ഉ​ൾ​പ്പെ​ടു​ത്തി പ്ര​വ​ർ​ത്തി​ക്കാം.

ഈ ​മാ​സം 15ന് ​ബാ​ങ്കു​ക​ൾ​ക്കും ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി ന​ൽ​കി. 15ന് ​അ​വ​ധി​യാ​ണെ​ങ്കി​ലും ബാ​ങ്കു​ക​ളി​ൽ മി​നി​മം ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ച്ച് ക്ലി​യ​റിം​ഗ് ജോ​ലി​ക​ൾ ചെ​യ്യാ​മെ​ന്നും ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.