കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍റെ പു​രോ​ഗ​തി വി​ല​യി​രു​ത്തി
കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍റെ പു​രോ​ഗ​തി വി​ല​യി​രു​ത്തി
Wednesday, May 12, 2021 3:11 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് സം​ബ​ന്ധി​ച്ചു വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ സ്ഥി​തി​ഗ​തി​ക​ൾ കേ​ന്ദ്ര ആ​രോ​ഗ്യ സെ​ക്ര​ട്ട​റി​രാ​ജേ​ഷ് ഭൂ​ഷ​ൺ, കോ​വി​ഡ്19 നേ​രി​ടു​ന്ന​തി​നു​ള്ള എം​പ​വേ​ർ​ഡ് ഗ്രൂ​പ്പ് ഓ​ൺ ടെ​ക്നോ​ള​ജി ആ​ൻ​ഡ് ഡാ​റ്റാ മാ​നേ​ജ്മെ​ൻ​റ് ചെ​യ​ർ​മാ​ൻ ഡോ. ​ആ​ർ. എ​സ്. ശ​ർ​മ എ​ന്നി​വ​ർ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ആ​രോ​ഗ്യ സെ​ക്ര​ട്ട​റി​മാ​രു​മാ​യി​വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ൽ അ​വ​ലോ​ക​നം ചെ​യ്തു.

സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് ല​ഭി​ച്ച ക​ണ​ക്കു​ക​ൾ പ്ര​കാ​രം വാ​ക്സി​നേ​ഷ​ൻ യ​ജ്ഞ​ത്തി​ന്‍റെ വി​വി​ധ വ​ശ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന അ​വ​ത​ര​ണ​ത്തി​നു ശേ​ഷം, കേ​ന്ദ്ര ആ​രോ​ഗ്യ സെ​ക്ര​ട്ട​റി ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി.

1. ആ​ദ്യ ഡോ​സ് എ​ടു​ത്ത എ​ല്ലാ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കും ര​ണ്ടാ​മ​ത്തെ ഡോ​സ് എ​ടു​ക്കു​ന്ന​തി​ൽ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്നു​വെ​ന്ന് സം​സ്ഥാ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണം. കേ​ന്ദ്ര സ​ർ​ക്കാ​ർ സൗ​ജ​ന്യ​മാ​യി അ​നു​വ​ദി​ക്കു​ന്ന വാ​ക്സി​ൻ ഡോ​സു​ക​ളി​ൽ 70 ശ​ത​മാ​ന​മെ​ങ്കി​ലും ര​ണ്ടാ​മ​ത്തെ ഡോ​സ് എ​ടു​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന​ങ്ങ​ൾ മാ​റ്റി വ​യ്ക്ക​ണം.

ബാ​ക്കി 30% ആ​ദ്യ ഡോ​സി​നാ​യി നീ​ക്കി​വ​യ്ക്കാം. 100% വ​രെ ഡോ​സു​ക​ൾ ര​ണ്ടാം ഡോ​സ് വാ​ക്സി​നേ​ഷ​നാ​യി മാ​റ്റി​വ​യ്ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യം സം​സ്ഥാ​ന​ങ്ങ​ൾ​ക്കു​ണ്ട്. ര​ണ്ട് ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച് വാ​ക്സി​നേ​ഷ​ൻ പൂ​ർ​ണ​മാ​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം സം​ബ​ന്ധി​ച്ച ബോ​ധ​വ​ൽ​ക്ക​ര​ണം ഊ​ർ​ജി​ത​മാ​ക്കാ​ൻ സം​സ്ഥാ​ന​ങ്ങ​ളോ​ടു നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

2. മെ​ച്ച​പ്പെ​ട്ട ആ​സൂ​ത്ര​ണം സാ​ധ്യ​മാ​ക്കു​ന്ന​തി​നാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന കോ​വി​ഡ് വാ​ക്സി​നു​ക​ളു​ടെ വി​ഹി​തം സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന​ങ്ങ​ളെ മു​ൻ​കൂ​ട്ടി അ​റി​യി​ച്ചി​ട്ടു​ണ്ട്.

3. വാ​ക്സി​ൻ പാ​ഴാ​ക്കു​ന്ന​ത് കു​റ​യ്ക്കാ​ൻ സം​സ്ഥാ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

4. മൂ​ന്നാം ഘ​ട്ട പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ആ​രം​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ൽ നി​ന്നു​ള്ള സൗ​ജ​ന്യ വാ​ക്സി​ന് പു​റ​മെ​യു​ള്ള സം​ഭ​ര​ണ​ത്തെ​ക്കു​റി​ച്ചും സം​സ്ഥാ​ന​ങ്ങ​ളോ​ട് വി​ശ​ദീ​ക​രി​ച്ചു. വാ​ക്സി​ൻ നി​ർ​മാ​താ​ക്ക​ളു​മാ​യു​ള്ള ഏ​കോ​പ​ന​ത്തി​നും കാ​ര്യ​ക്ഷ​മ​മാ​യ സം​ഭ​ര​ണ​ത്തി​നും സം​സ്ഥാ​ന ത​ല​ത്തി​ൽ ര​ണ്ട് അ​ല്ലെ​ങ്കി​ൽ മൂ​ന്നു മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​ങ്ങു​ന്ന പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ക്കാ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്കു നി​ർ​ദേ​ശം ന​ൽ​കി. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​മാ​യു​ള്ള ഏ​കോ​പ​നം സു​ഗ​മ​മാ​ക്കു​ന്ന​തി​നും ഈ ​സം​ഘം പ്ര​വ​ർ​ത്തി​ക്കും.

5. വാ​ക്സി​നേ​ഷ​ൻ യ​ജ്ഞ​ത്തി​ന്‍റെ മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന ആ​വ​ശ്യ​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​യി നേ​രി​ടാ​ൻ കോ​വി​ൻ പ്ലാ​റ്റ്ഫോ​മും പ​രി​ഷ്ക​രി​ക്കു​ന്നു​ണ്ട്. ന​ന്നാ​യി ആ​സൂ​ത്ര​ണം ചെ​യ്ത് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന്, ര​ണ്ടാ​മ​ത്തെ ഡോ​സ് എ​ടു​ക്കേ​ണ്ട​വ​രു​ടെ പ​ട്ടി​ക സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ഡൗ​ൺ​ലോ​ഡ് ചെ​യ്തെ​ടു​ക്കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ളി​ല്ലാ​ത്ത വൃ​ദ്ധ സ​ദ​ന​ങ്ങ​ളി​ലെ മു​തി​ർ​ന്ന പൗ​ര​ന്മാ​രാ​യ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കും ഇ​നി​മേ​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.