കോ​വി​ഡ് ഡ്യൂ​ട്ടി​യി​ലു​ള്ള​ ന​ഴ്‌​സു​മാ​രു​ടെ ശ​മ്പ​ള​ത്തി​ല്‍ വി​വേ​ച​നം
കോ​വി​ഡ് ഡ്യൂ​ട്ടി​യി​ലു​ള്ള​ ന​ഴ്‌​സു​മാ​രു​ടെ ശ​മ്പ​ള​ത്തി​ല്‍ വി​വേ​ച​നം
Wednesday, May 12, 2021 3:13 AM IST
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ര​ണ്ടാം​ത​രം​ഗം അ​തി​തീ​വ്ര​മാ​യി വ്യാ​പി​ക്കു​ന്ന​തി​നി​ടെ ന​ഴ്സു​മാ​രു​ടെ ശ​മ്പ​ള​ത്തി​ലും റി​സ്‌​ക് അ​ല​വ​ന്‍​സി​നും വി​വേ​ച​നം. ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യ​ത്തി​നു (എ​ന്‍​എ​ച്ച്എം) കീ​ഴി​ല്‍ കോ​വി​ഡ് ഡ്യൂ​ട്ടി​ക്ക് നി​യ​മി​ക്ക​പ്പെ​ട്ട ന​ഴ്സു​മാ​ര്‍​ക്കാ​ണ് കു​റ​ഞ്ഞ ശ​മ്പ​ള​വും റി​സ്‌​ക്ക് അ​ല​വ​ന്‍​സും ന​ല്‍​കു​ന്ന​ത്.

കോ​വി​ഡ് രോ​ഗി​ക​ളു​മാ​യി അ​ടു​ത്തി​ട​പെ​ടു​ന്ന ന​ഴ്‌​സു​മാ​ര്‍​ക്ക് അ​ര്‍​ഹ​മാ​യ പ​രി​ഗ​ണ​ന​യും തു​ല്യ​നീ​തി​യും ല​ഭ്യ​മാ​ക്ക​ണ​ണെ​ന്ന ആ​വ​ശ്യ​ത്തി​ൽ ഇ​തു​വ​രെ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. പി​എ​സ്‌​സി വ​ഴി നി​യ​മി​ത​രാ​യ​വ​ര്‍​ക്ക് എ​ല്ലാ​വി​ധ ആ​നു​കൂ​ല്യ​ങ്ങ​ളും ന​ല്‍​കു​മ്പോ​ഴാ​ണ് അ​തേ ജോ​ലി​ക​ള്‍ ചെ​യ്യു​ന്ന എ​ന്‍​എ​ച്ച്എം ന​ഴ്‌​സു​മാ​രെ അ​വ​ഗ​ണി​ക്കു​ന്ന​ത്.

എ​ല്ലാ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളും കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളാ​ക്കി മാ​റ്റി​യ​തോ​ടെ ന​ഴ്സു​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് ആ​ശു​പ​ത്രി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തെ ബാ​ധി​ച്ചി​രു​ന്നു. ഈ ​ഘ​ട്ട​ത്തി​ലാ​ണ് ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യ​ത്തി​നു കീ​ഴി​ല്‍ ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഡോ​ക്ട​ര്‍​മാ​ര്‍, ന​ഴ്സ്മാ​ര്‍ എ​ന്നി​വ​രു​ള്‍​പ്പെ​ടെ​യു​ള്ള ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രെ നി​യ​മി​ച്ച​ത്. ഡോ​ക്ട​ര്‍​മാ​ര്‍ മു​ത​ല്‍ റി​സ​ര്‍​ച്ച് ഓ​ഫീ​സ​ര്‍ വ​രെ​യു​ള്ള​വ​ര്‍​ക്ക് അ​ര്‍​ഹ​മാ​യ ശ​മ്പ​ളം അ​നു​വ​ദി​ച്ചു.

എ​ന്നാ​ല്‍ ന​ഴ്‌​സു​മാ​ര്‍​ക്ക് സു​പ്രീം​കോ​ട​തി വി​ധി പ്ര​കാ​രം സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച മി​നി​മം ശ​മ്പ​ളം പോ​ലും അ​നു​വ​ദി​ച്ചി​ല്ലെ​ന്നാ​ണ് പ​റ​യു​ന്ന​ത് . സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ 100 കി​ട​ക്ക​ക​ള്‍ വ​രെ​യു​ള്ള ആ​ശു​പ​ത്രി​ക​ള്‍ 208 മ​ണി​ക്കൂ​ര്‍ ജോ​ലി​ക്കാ​യി 20,000 രൂ​പ​യും,101 -300 കി​ട​ക്ക​ക​ളു​ള്ള ആ​ശു​പ​ത്രി​ക​ള്‍ 22,000 രൂ​പ​യും 301 -500 വ​രെ കി​ട​ക്ക​ക​ളു​ള്ള ആ​ശു​പ​ത്രി​ക​ള്‍ 24,000 രൂ​പ​യും 800 ന് ​മു​ക​ളി​ലേ​ക്കു​ള്ള ആ​ശു​പ​ത്രി​ക​ള്‍ 30,000 രൂ​പ​യും അ​ടി​സ്ഥാ​ന ശ​മ്പ​ള​മാ​യി ന​ഴ്സു​മാ​ര്‍​ക്ക് ന​ല്‍​ക​ണ​മെ​ന്നാ​യി​രു​ന്നു കോ​ട​തി നി​ര്‍​ദേ​ശം.

എ​ന്‍​എ​ച്ച്എ​മ്മി​ന് കീ​ഴി​ല്‍ ചി​ല ആ​ശു​പ​ത്രി​ക​ളി​ല്‍ ഇ​പ്പോ​ഴും ന​ഴ്സു​മാ​ര്‍​ക്ക് 13,500 രൂ​പ​യാ​ണ് ന​ല്‍​കു​ന്ന​തെ​ന്നാ​ണ് ആ​രോ​പ​ണം. ആ​ശു​പ​ത്രി ഡ​വ​ല​പ്പ്‌​മെ​ന്‍റ് ക​മ്മി​റ്റി​യു​ടെ കീ​ഴി​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ 13,900 രൂ​പ​യും അ​നു​വ​ദി​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ ഈ ​ശ​മ്പ​ളം സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍​ക്ക് നി​ശ്ച​യി​ച്ച മി​നി​മം വേ​ത​ന​ത്തി​നേ​ക്കാ​ള്‍ കു​റ​വാ​ണ്.

രാ​പ​ക​ല്‍ ഭേ​ദ​മ​ന്യേ കോ​വി​ഡ് രോ​ഗി​യു​മാ​യി നേ​രി​ട്ട് സ​മ്പ​ര്‍​ക്ക​മു​ള്ള വി​ഭാ​ഗ​മാ​യി​ട്ടും അ​ര്‍​ഹ​മാ​യ റി​സ്‌​ക്ക് അ​ല​വ​ന്‍​സും ന​ല്‍​കു​ന്നി​ല്ലെ​ന്ന് ട്രെ​യി​ന്‍​ഡ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ രേ​ണു സൂ​സ​ന്‍ തോ​മ​സ് പ​റ​ഞ്ഞു. ലാ​ബ് ടെ​ക്നീ​ഷ​ന്‍, ഫാ​ര്‍​മ​സി​സ്സ്റ്റ് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്ക് ഒ​രു ദി​വ​സം 316 രൂ​പ​യാ​ണ് റി​സ്‌​ക് അ​ല​വ​ന്‍​സ്. എ​ന്നാ​ല്‍ സ്റ്റാ​ഫ് ന​ഴ്സി​ന് ഒ​രു ദി​വ​സം 241 രൂ​പ മാ​ത്ര​മാ​ണ് ല​ഭി​ക്കു​ന്ന​ത്. എ​ന്‍​എ​ച്ച്എ​മ്മി​ന് കീ​ഴി​ല്‍ എ​ടു​ക്കു​ന്ന താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​വും റി​സ്‌​ക്ക് അ​ല​വ​ന്‍​സും വ​ര്‍​ധി​പ്പി​ക്കു​മെ​ന്ന് ക​ഴി​ഞ്ഞ കോ​വി​ഡ് കാ​ല​ത്ത് സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.