ഇ​ന്ത്യ​യി​ലെ ഗ്രാ​മ​ങ്ങ​ളും ശ്വാ​സം​വ​ലി​ക്കു​ന്നു; 553 ജി​ല്ല​ക​ളി​ൽ കോ​വി​ഡ് കു​ത്ത​നെ ഉ​യ​ർ​ന്നു
ഇ​ന്ത്യ​യി​ലെ ഗ്രാ​മ​ങ്ങ​ളും ശ്വാ​സം​വ​ലി​ക്കു​ന്നു; 553 ജി​ല്ല​ക​ളി​ൽ കോ​വി​ഡ് കു​ത്ത​നെ ഉ​യ​ർ​ന്നു
Wednesday, May 12, 2021 10:16 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡി​ന്‍റ ര​ണ്ടാം ത​രം​ഗം ഇ​ന്ത്യ​യി​ലെ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലും അ​തി​വേ​ഗം പ​ട​രു​ന്നു. 553 ജി​ല്ല​ക​ളി​ൽ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 10 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

മ​ഹാ​രാ​ഷ്ട്ര, ക​ർ​ണാ​ട​കം, കേ​ര​ളം, ത​മി​ഴ്നാ​ട്, ഉ​ത്ത​ർ​പ്ര​ദേ​ശ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് വ്യാ​പ​നം ഏ​റ്റ​വും രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്. ഗ്രാ​മ പ്ര​ദേ​ശ​ങ്ങ​ളി​ൽ കോ​വി​ഡ് പ്ര​തി​രോ​ധം ശ​ക്ത​മാ​ക്ക​ണ​മെ​ന്നും ഓ​ക്സി​ജ​ൻ ല​ഭ്യ​ത ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്രം നി​ർ​ദേ​ശം ന​ൽ​കി.

ആ​ഗ്ര​യി​ലെ ബാ​മ​രു​ളി കാ​ത്ര ഗ്രാ​മ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി 50 പേ​രാ​ണ് കോ​വി​ഡ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ മ​ര​ണ​പ്പെ​ട്ട​ത്. അ​തേ​സ​മ​യം, ഗ്രാ​മ​ത്തി​ലു​ള്ള​വ​ർ കോ​വി​ഡ് പ​രി​ശോ​ധ​ന​ക്ക് മു​ന്നോ​ട്ട് വ​രാ​ത്ത​ത് വ​ലി​യ പ്ര​തി​സ​ന്ധി​ക്കി​ട​യാ​കു​ന്നു​ണ്ടെ​ന്ന് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.