ആ​ശ​ങ്ക..! രാ​ജ്യ​ത്ത് പ്ര​തി​ദി​ന കോ​വി​ഡ് മ​ര​ണം വീ​ണ്ടും 4000 ക​ട​ന്നു
ആ​ശ​ങ്ക..! രാ​ജ്യ​ത്ത് പ്ര​തി​ദി​ന കോ​വി​ഡ് മ​ര​ണം വീ​ണ്ടും 4000 ക​ട​ന്നു
Wednesday, May 12, 2021 11:50 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് പ്ര​തി​ദി​ന കോ​വി​ഡ് മ​ര​ണം വീ​ണ്ടും നാ​ലാ​യി​രം ക​ട​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 4205 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണ​സം​ഖ്യ 2,54,197 ആ​യി ഉ​യ​ർ​ന്നു.

അ​തേ​സ​മ​യം, പ്ര​തി​ദി​ന കോ​വി​ഡ് ബാ​ധി​ത​രു​ടെ ക​ണ​ക്കു​ക​ൾ കു​റ​ഞ്ഞു. 3,48,421 പേ​ർ​ക്കാ​ണ് പു​തി​യ​താ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇതോടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 2,33,40,938 ആ​യി. 24 മണിക്കൂറിനിടെ 3,55,338 പേ​ർ രോ​ഗ​മു​ക്തി​യും നേ​ടി.

17,52,35,991 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രാ​ജ്യ​ത്ത് വാ​ക്സി​ൻ ന​ൽ​കി​യ​തെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. മ​ഹാ​രാ​ഷ്ട്ര, ക​ർ​ണാ​ട​ക, കേ​ര​ള, ത​മി​ഴ്നാ​ട്, ഉ​ത്ത​ർ​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് രോ​ഗ​ബാ​ധ ഏ​റ്റ​വും രൂ​ക്ഷ​മാ​യി​ട്ടു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.