ബി.​ജെ.​വാ​ട്‌ലിം​ഗ് വി​ര​മി​ക്കു​ന്നു
ബി.​ജെ.​വാ​ട്‌ലിം​ഗ് വി​ര​മി​ക്കു​ന്നു
Wednesday, May 12, 2021 2:03 PM IST
വെ​ല്ലിം​ഗ്ട​ണ്‍: ന്യൂ​സി​ല​ൻ​ഡ് വി​ക്ക​റ്റ് കീ​പ്പ​ർ ബി.​ജെ.​വാ​ട്‌ലിം​ഗ് ക്രി​ക്ക​റ്റി​നോ​ട് വി​ട​പ​റ​യു​ന്നു. വ​രു​ന്ന ഇം​ഗ്ല​ണ്ട് പ​ര്യ​ട​ന​ത്തി​ന് ശേ​ഷ​മാ​കും താ​രം വി​ര​മി​ക്കു​ക. ഇം​ഗ്ല​ണ്ട് പ​ര്യ​ട​ന​ത്തി​ന് മു​ൻ​പ് ലോ​ക ടെ​സ്റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ ഫൈ​ന​ലി​ൽ ഇ​ന്ത്യ​യ്ക്കെ​തി​രേ​യും വാ​ട്‌ലിം​ഗ് ക​ളി​ക്കും.

വി​ര​മി​ക്കാ​നു​ള്ള ശ​രി​യാ​യ സ​മ​യം ഇ​താ​ണെ​ന്ന് 35 വ​യ​സു​കാ​ര​നാ​യ വാ​ട്‌ലിം​ഗ് പ്ര​തി​ക​രി​ച്ചു. ന്യൂ​സി​ല​ൻ​ഡി​നാ​യി ഇ​തു​വ​രെ 73 ടെ​സ്റ്റു​ക​ളി​ൽ പാ​ഡ​ണി​ഞ്ഞ താ​രം 28 ഏ​ക​ദി​ന​ങ്ങ​ളി​ലും അ​ഞ്ച് ട്വ​ന്‍റി-20 യി​ലും രാ​ജ്യ​ത്തി​നാ​യി ക​ളി​ച്ചു. ടെ​സ്റ്റി​ൽ എ​ട്ട് സെ​ഞ്ചു​റി​യും 19 അ​ർ​ധ സെ​ഞ്ചു​റി​ക​ളു​മാ​യി ഇ​തു​വ​രെ 3,773 റ​ണ്‍​സ് നേ​ടി​യി​ട്ടു​ണ്ട്. ഇം​ഗ്ല​ണ്ടി​നെ​തി​രേ നേ​ടി​യ 205 റ​ണ്‍​സാ​ണ് ഉ​യ​ർ​ന്ന സ്കോ​ർ.

വി​ക്ക​റ്റ് കീ​പ്പ​റെ​ന്ന എ​ന്ന നി​ല​യി​ൽ കി​വീ​സി​നാ​യി ഏ​റ്റ​വും അ​ധി​കം റ​ണ്‍​സും (3,381) വി​ക്ക​റ്റി​ന് പി​ന്നി​ൽ ഏ​റ്റ​വും അ​ധി​കം പേ​രെ പു​റ​ത്താ​ക്കി​യെ​ന്ന (257) റി​ക്കോ​ർ​ഡും വാട്‌ലിംഗി​ന്‍റെ പേ​രി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.