കേ​ര​ളം നേ​രി​ട്ട് വാ​ങ്ങി​യ 1.37 ല​ക്ഷം കോ​വാ​ക്സി​ൻ കൊ​ച്ചി​യി​ലെ​ത്തി
കേ​ര​ളം നേ​രി​ട്ട് വാ​ങ്ങി​യ 1.37 ല​ക്ഷം കോ​വാ​ക്സി​ൻ കൊ​ച്ചി​യി​ലെ​ത്തി
Wednesday, May 12, 2021 5:27 PM IST
കൊ​ച്ചി: കേ​ര​ളം നേ​രി​ട്ടു​വാ​ങ്ങി​യ 1.37 ല​ക്ഷം ഡോ​സ് കോ​വാ​ക്സി​ൻ കൊ​ച്ചി​യി​ൽ എ​ത്തി​ച്ചു. വാ​ക്സി​ൻ ആ​ലു​വ​യി​ലെ മേ​ഖ​ലാ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി. ആ​രോ​ഗ്യ​വ​കു​പ്പി​ന് കൈ​മാ​റി​യ ശേ​ഷം വി​ത​ര​ണ​ത്തി​നാ​യി ഡോ​സു​ക​ൾ ജി​ല്ല​ക​ളി​ലേ​ക്ക് എ​ത്തി​ക്കും.

25 ല​ക്ഷം ഡോ​സ് വാ​ക്സിനാ​ണ് കേ​ര​ളം ഭാ​ര​ത് ബ​യോ​ടെ​ക്കി​ന് ഓ​ർ​ഡ​ർ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​നി ബാ​ക്കി ഡോ​സേ​ജു​ക​ൾ എ​ത്താ​ൻ വൈ​കി​യേ​ക്കു​മെ​ന്നാ​ണ് ബം​ഗ​ളു​രു ബ്യൂ​റോ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. നി​ർ​മാ​താ​ക്ക​ളാ​യ ഭാ​ര​ത് ബ​യോ​ടെ​ക് നേ​രി​ട്ട് വാ​ക്സീ​ന്‍ വി​ത​ര​ണം ചെ​യ്യു​ന്ന സം​സ്ഥാ​ന​ങ്ങ​ളു​ടെ ഏ​റ്റ​വും പു​തി​യ പ​ട്ടി​ക​യി​ലും കേ​ര​ള​മി​ല്ല.

ആ​ന്ധ്ര​പ്ര​ദേ​ശ്, ആ​സാം, ബി​ഹാ​ർ, ഛത്തി​സ്ഗ​ഡ്, ഡ​ൽ​ഹി, ഗു​ജ​റാ​ത്ത്, ഹ​രി​യാ​ന, ജ​മ്മു ക​ശ്മീ​ർ, ജാ​ർ​ഖ​ണ്ഡ്, ക​ർ​ണാ​ട​ക, മ​ധ്യ​പ്ര​ദേ​ശ്, മ​ഹാ​രാ​ഷ്ട്ര, ഒ​ഡി​ഷ, ത​മി​ഴ്നാ​ട്, ത്രി​പു​ര, തെ​ല​ങ്കാ​ന, ഉ​ത്ത​ർ പ്ര​ദേ​ശ്, ബം​ഗാ​ൾ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ൾ​ക്കാ​ണ് ഭാ​ര​ത് ബ​യോ​ടെ​ക് നേ​രി​ട്ട് വാ​ക്സീ​ൻ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ക​ർ​ണാ​ട​വും ത​മി​ഴ്നാ​ടും അ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ൾ നേ​രി​ട്ട് സ്വീ​ക​രി​ച്ചി​രു​ന്നു.

എ​ന്നാ​ല്‍ ല​ഭ്യ​ത അ​നു​സ​രി​ച്ച് വ​രും ദി​വ​സ​ങ്ങ​ളി​ല്‍ അ​പേ​ക്ഷി​ച്ച സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് വാ​ക്സിന്‍ ന​ല്‍​കു​മെ​ന്നാ​ണ് ഭാ​ര​ത് ബ​യോ​ടെ​ക് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.