തി​ങ്ക​ളാ​ഴ്ച മു​ത​ൽ 18–45 പ്രാ​യ​ക്കാ​ർ​ക്ക് വാ​ക്സി​ൻ; ര​ജി​സ്ട്രേ​ഷ​ന്‍ വിവരങ്ങൾ അറിയാം
തി​ങ്ക​ളാ​ഴ്ച മു​ത​ൽ 18–45 പ്രാ​യ​ക്കാ​ർ​ക്ക് വാ​ക്സി​ൻ; ര​ജി​സ്ട്രേ​ഷ​ന്‍ വിവരങ്ങൾ അറിയാം
Friday, May 14, 2021 8:06 PM IST
തി​രു​വ​ന​ന്ത​പു​രം: ശ​നി​യാ​ഴ്ച മു​ത​ൽ 18–45 വ​യ​സ് പ്രാ​യ​പ​രി​ധി​ക്കാ​ർ​ക്ക് വാ​ക്സി​നേ​ഷ​നു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. തി​ങ്ക​ളാ​ഴ്ച മു​ത​ൽ വാ​ക്സി​ൻ ന​ൽ​കി​ത്തു​ട​ങ്ങും. ഈ ​പ്രാ​യ​ത്തി​ലു​ള്ള അ​നു​ബ​ന്ധ​രോ​ഗ​മു​ള്ള​വ​രെ​യാ​ണ് ആ​ദ്യ മു​ന്‍​ഗ​ണ​നാ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഈ ​വി​ഭാ​ഗ​ത്തി​ലെ മു​ന്‍​ഗ​ണ​ന ല​ഭി​ക്കേ​ണ്ട​വ​ര്‍ ശ​നി​യാ​ഴ്ച മു​ത​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ വെ​ബ്സൈ​റ്റി​ലൂ​ടെ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം.​വാ​ക്സി​ൻ എ​ടു​ക്കാ​ൻ തി​ര​ക്കു കൂ​ട്ടേ​ണ്ട​തി​ല്ലെ​ന്നും എ​ല്ലാ​വ​ർ​ക്കും വാ​ക്സി​ൻ ല​ഭി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കോ​വി​ഷീ​ൽ​ഡ് ആ​ദ്യ ഡോ​സ് എ​ടു​ത്ത് 84 ദി​വ​സം ക​ഴി​ഞ്ഞേ ര​ണ്ടാ​മ​ത്തെ ഡോ​സ് അ​നു​വ​ദി​ക്കൂ. എ​ന്നാ​ൽ കോ​വാ​ക്സി​ൻ ര​ണ്ടാ​മ​ത്തെ ഡോ​സ് നാ​ല്-​ആ​റ് ആ​ഴ്ച​യ്ക്കു​ള്ളി​ൽ എ​ടു​ക്ക​ണം. കേ​ന്ദ്ര ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പു​തി​യ നി​ർ​ദേ​ശം അ​നു​സ​രി​ച്ചാ​ണി​ത്.

വാ​ക്സി​ൻ എ​ടു​ത്താ​ലും മാ​സ്ക് ധ​രി​ക്ക​ണം. വീ​ടും പ​രി​സ​ര​വും ശു​ചി​യാ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ൻ 16ന് ​ഡ്രൈ​ഡേ ആ​ച​രി​ക്ക​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രി പ​റ‍​ഞ്ഞു.

എ​ങ്ങ​നെ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം?

◙18 വ​യ​സി​നും 44 വ​യ​സി​നും ഇ​ട​യി​ലു​ള്ള​വ​രു​ടെ ര​ജി​സ്ട്രേ​ഷ​ന്‍ കോ​വി​ന്‍ വെ​ബ് സൈ​റ്റി​ല്‍ നേ​ര​ത്തെ തു​ട​ങ്ങി​യി​രു​ന്നു. ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ത്ത​വ​ര്‍ ആ​ദ്യ​മാ​യി https://www.cowin.gov.inഎ​ന്ന വെ​ബ്സൈ​റ്റി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക

◙ അ​തി​ന് ശേ​ഷം മു​ന്‍​ഗ​ണ​ന ല​ഭി​ക്കു​ന്ന​തി​നാ​യി https://covid19.kerala.gov.in/vaccine/ എ​ന്ന വെ​ബ്സൈ​റ്റി​ല്‍ പ്ര​വേ​ശി​ക്കു​ക

◙ മൊ​ബൈ​ല്‍ ന​മ്പ​ര്‍ ന​ല്‍​കു​മ്പോ​ള്‍ ഒ​ടി​പി ല​ഭി​ക്കും

◙ ഒ​ടി​പി ന​ല്‍​കു​മ്പോ​ള്‍ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കേ​ണ്ട പേ​ജ് വ​രും

◙ജി​ല്ല, പേ​ര്, ലിം​ഗം, ജ​ന​ന വ​ര്‍​ഷം, ഏ​റ്റ​വും അ​ടു​ത്ത വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്രം, കോ​വി​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​മ്പോ​ള്‍ ല​ഭി​ച്ച റ​ഫ​റ​ന്‍​സ് ഐ​ഡി എ​ന്നി​വ ന​ല്‍​കു​ക

◙ ഇ​തോ​ടൊ​പ്പം അ​നു​ബ​ന്ധ രോ​ഗ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് അ​പ് ലോ​ഡ് ചെ​യ്യ​ണം. അ​നു​ബ​ന്ധ രോ​ഗ​ങ്ങ​ളു​ടെ പ​ട്ടി​ക​യും രോ​ഗ​സം​ബ​ന്ധ​മാ​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന്‍റെ മാ​തൃ​ക​യും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ വൈ​ബ് സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്

◙ ഇ​ത്ര​യും ന​ല്‍​കി​യ ശേ​ഷം സ​ബ്മി​റ്റ് ന​ല്‍​കു​ക

◙ ന​ല്‍​കി​യ രേ​ഖ​ക​ള്‍ ജി​ല്ലാ ത​ല​ത്തി​ല്‍ പ​രി​ശോ​ധി​ച്ച ശേ​ഷം അ​ര്‍​ഹ​രാ​യ​വ​രെ വാ​ക്സി​ന്‍റെ ല​ഭ്യ​ത​യും മു​ന്‍​ഗ​ണ​ന​യും അ​നു​സ​രി​ച്ച് വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്രം, തീ​യ​തി, സ​മ​യം എ​ന്നി​വ വ്യ​ക്ത​മാ​ക്കി എ​സ്എം​എ​സ് വ​ഴി അ​റി​യി​ക്കും

◙ വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ല്‍ എ​ത്തു​മ്പോ​ള്‍ അ​പ്പോ​യി​ന്‍റ്മെ​ന്‍റ് എ​സ്എം​എ​സ്, ആ​ധാ​റോ മ​റ്റ് അം​ഗീ​കൃ​ത തി​രി​ച്ച​റി​യ​ല്‍ രേ​ഖ​യോ, അ​നു​ബ​ന്ധ​രോ​ഗ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ കാ​ണി​ക്ക​ണം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.