മ​ഹാ​രാ​ഷ്ട്ര​യി​ൽ 39,923 കോ​വി​ഡ് രോ​ഗി​ക​ൾ കൂ​ടി
മ​ഹാ​രാ​ഷ്ട്ര​യി​ൽ 39,923 കോ​വി​ഡ് രോ​ഗി​ക​ൾ കൂ​ടി
Saturday, May 15, 2021 12:58 AM IST
മുംബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 39,923 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 695 പേ​ര്‍ മ​രി​ച്ചു. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ മാ​ര്‍​ച്ച് 31ന് ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം നാ​ല്‍​പ്പ​തി​നാ​യി​ര​ത്തി​നു താ​ഴെ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്.

ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 53,09,215 ആ​യി. മ​ര​ണ​സം​ഖ്യ 79,552 ആ​യി ഉ​യ​ര്‍​ന്നു. വെ​ള്ളി​യാ​ഴ്ച 53,249 പേ​രെ ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും ഡി​സ്ചാ​ര്‍​ജ് ചെ​യ്തു. ഇ​തോ​ടെ ആ​കെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 47,07,980 ആ​യി.

സം​സ്ഥാ​ന​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി 5,19,254 പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്. 34,82,425 പേ​ര്‍ ഹോം ​ക്വാ​റ​ന്‍റൈ​നി​ലും 28,312 പേ​ര്‍ ഇ​ന്‍​സ്റ്റി​റ്റി​യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലും ക​ഴി​യു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.