ബം​ഗാ​ളി​ൽ ബി​ജെ​പി എം​പി​ക്ക് നേ​രെ ആ​ക്ര​മ​ണം; തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സെ​ന്ന് ആ​രോ​പ​ണം
ബം​ഗാ​ളി​ൽ ബി​ജെ​പി എം​പി​ക്ക് നേ​രെ ആ​ക്ര​മ​ണം; തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സെ​ന്ന് ആ​രോ​പ​ണം
Saturday, May 15, 2021 2:14 AM IST
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ ബി​ജെ​പി എം​പി​ക്ക് നേ​രെ ആ​ക്ര​മ​ണം. ബ​ന്‍​കു​ര എം​പി സു​ബ്ഹാ​സ് സ​ര്‍​ക്കാ​രി​ന് നേ​രെ​യാ​ണ് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മു​ഖം മൂ​ടി ധ​രി​ച്ചെ​ത്തി​യ ഒ​രു സം​ഘ​മാ​ളു​ക​ള്‍ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​ത്.

നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ സം​സ്ഥാ​ന​ത്ത് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന രാ​ഷ്ട്രി​യ അ​ക്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​സം​ഭ​വം ക​രു​ത​പ്പെ​ടു​ന്ന​ത്. ആ​ക്ര​മി​ക​ള്‍ മു​ഖം മൂ​ടി ധ​രി​ച്ചി​രു​ന്ന​തി​നാ​ല്‍ ഇ​വ​രെ തി​രി​ച്ച​റി​യാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല. സം​സ്ഥാ​നം ഭ​രി​ക്കു​ന്ന പാ​ര്‍​ട്ടി​യു​ടെ പ്ര​വ​ര്‍​ത്ത​ക​രാ​ണ് ഈ ​അ​ക്ര​മം ന​ട​ത്തി​യ​തെ​ന്ന് സു​ബ്ഹാ​സ് സ​ര്‍​ക്കാ​ര്‍ പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ല്‍ ബ​ന്‍​കു​ര പോ​ലീ​സ് കേ​സെ​ടു​ത്തു. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.