കോ​വി​ഡ് പ്ര​തി​സ​ന്ധി രൂ​ക്ഷം; സി​ക്കി​മി​ലും ലോ​ക്ക്ഡൗ​ൺ
കോ​വി​ഡ് പ്ര​തി​സ​ന്ധി രൂ​ക്ഷം; സി​ക്കി​മി​ലും ലോ​ക്ക്ഡൗ​ൺ
Saturday, May 15, 2021 3:09 AM IST
ഗോ​ഹ​ട്ടി: കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സി​ക്കി​മി​ല്‍ ലോ​ക്ക്ഡൗ​ണ്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്നു. തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ഒ​രാ​ഴ്ച നീ​ളു​ന്ന നി​യ​ന്ത്ര​ണ​മാ​ണ് സം​സ്ഥാ​ന​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ അ​ഞ്ച് മു​ത​ല്‍ മേ​യ് 24-ാം തീ​യ​തി വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ​യാ​ണ് സി​ക്കി​മി​ല്‍ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

മ​രു​ന്നു​ക​ൾ, മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ, ഓ​ക്സി​ജ​ൻ അ​നു​ബ​ന്ധ മേ​ഖ​ല​ക​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​രൊ​ഴി​കെ എ​ല്ലാ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളും റേ​ഷ​ൻ ക‌​ട​ക​ളും സ്വ​കാ​ര്യ വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളും അ​ട​ച്ചി​ടും. ജിം​നേ​ഷ്യം, മാ​ർ​ക്ക​റ്റു​ക​ൾ, ഫാ​ക്ട​റി​ക​ൾ എ​ന്നി​വ​യ്ക്കും പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി​യി​ല്ല.

കേ​ന്ദ്ര സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ പ്ര​വ​ർ​ത്തി​ക്കും. ലോ​ക്ക്ഡൗ​ൺ കാ​ല​യ​ള​വി​ൽ പൊ​തു​ഗ​താ​ഗ​ത​വും ആ​ളു​ക​ളു​ടെ കൂ​ട്ടം​ചേ​ര​ലും നി​രോ​ധി​ച്ചു. എ​ന്നാ​ൽ, സ​ത്യ​വാ​ഗ്മൂ​ലം കാ​ണി​ച്ചാ​ൽ ആ​ളു​ക​ൾ​ക്ക് അ​ത്യാ​വ​ശ്യ യാ​ത്ര​യ്ക്ക് അ​നു​മ​തി ന​ൽ​കും.

രാ​ജ്യ​ത്തെ വ​ട​ക്ക്-​കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ൽ ലോ​ക്ക്ഡൗ​ണ്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന മൂ​ന്നാ​മ​ത്തെ സം​സ്ഥാ​ന​മാ​ണ് സി​ക്കിം. നേ​ര​ത്തെ, മി​സോ​റാ​മി​ലും നാ​ഗാ​ലാ​ന്‍​ഡി​ലും ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.