ഓ​ക്സി​ജ​ൻ പ്ലാ​ന്‍റു​ക​ൾ​ക്ക് ഉ​ട​ൻ അ​നു​മ​തി വേ​ണ​മെ​ന്നു മോ​ദി​യോ​ടു മ​മ​ത
ഓ​ക്സി​ജ​ൻ പ്ലാ​ന്‍റു​ക​ൾ​ക്ക് ഉ​ട​ൻ അ​നു​മ​തി വേ​ണ​മെ​ന്നു മോ​ദി​യോ​ടു മ​മ​ത
Saturday, May 15, 2021 4:10 AM IST
കോ​ൽ​ക്ക​ത്ത: കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മെ​ഡി​ക്ക​ൽ ഓ​ക്സി​ജ​ൻ നി​ർ​മി​ക്കു​ന്ന പ്ര​ഷ​ർ സ്വിം​ഗ് അ​ഡ്സോ​ർ​പ്ഷ​ൻ പ്ലാ​ന്‍റു​ക​ൾ​ക്ക് ഉ​ട​ൻ അ​നു​മ​തി ന​ല്ക​ണ​മെ​ന്ന് പ​ശ്ചി​മ​ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

സം​സ്ഥാ​ന​ത്ത് 70 പ്ലാ​ന്‍റു​ക​ൾ നി​ർ​മി​ക്കാ​നാ​ണ് അ​നു​മ​തി ല​ഭി​ച്ച​ത്. ഒ​ന്നാം​ഘ​ട്ട​ത്തി​ൽ നാ​ലു പ്ലാ​ന്‍റു​ക​ൾ നി​ർ​മി​ക്കു​മെ​ന്നു പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ഇ​തി​ൽ വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്ന് മോ​ദി​ക്ക് അ​യ​ച്ച ക​ത്തി​ൽ മ​മ​ത ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

കോ​വി​ഡ് രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന ആ​ശു​പ​ത്രി​ക​ൾ​ക്കു ന​ല്കാ​നാ​ണ് ഓ​ക്സി​ജ​ൻ നി​ർ​മി​ക്കു​ന്ന​ത്. ബം​ഗാ​ളി​നു​ള്ള ക്വാ​ട്ട നി​ര​ന്ത​രം പു​തു​ക്കു​ന്ന​തും നി​ർ​മാ​ണ​ക്ക​രാ​ർ ഏ​റ്റെ​ടു​ക്കു​ന്ന സം​സ്ഥാ​ന ഏ​ജ​ൻ​സി​ക​ളെ നി​രു​ത്സാ​ഹ​പ്പെ​ടു​ത്തു​ന്ന​തും ശ​രി​യ​ല്ലെ​ന്നും മ​മ​ത ചൂ​ണ്ടി​ക്കാ​ട്ടി.

രാ​ജ്യ​ത്ത് മെ​ഡി​ക്ക​ൽ ഓ​ക്സി​ജ​നു​ക​ൾ നി​ർ​മി​ക്കാ​നു​ള്ള 551 പ്ര​ഷ​ർ സ്വിം​ഗ് അ​ഡ്സോ​ർ​പ്ഷ​ൻ പ്ലാ​ന്‍റു​ക​ൾ​ക്ക് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ക​ഴി​ഞ്ഞ​മാ​സം അ​നു​മ​തി ന​ല്കി​യി​രു​ന്നു. പി​എം കെ​യേ​ഴ്സ് പ​ദ്ധ​തി​യി​ൽ​നി​ന്നാ​ണ് ഇ​തി​നാ​യി തു​ക അ​നു​വ​ദി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.