ഗാ​സ സം​ഘ​ർ​ഷം: ഇ​സ്ര​യേ​ൽ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ഓ​ഫീ​സ് ത​ക​ർ​ന്നു
ഗാ​സ സം​ഘ​ർ​ഷം: ഇ​സ്ര​യേ​ൽ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ഓ​ഫീ​സ് ത​ക​ർ​ന്നു
Saturday, May 15, 2021 8:16 PM IST
ജ​റു​സ​ലേം: ഹ​മാ​സ് തീ​വ്ര​വാ​ദി​ക​ൾ​ക്കെ​തി​രേ പ്ര​ത്യാ​ക്ര​മ​ണം ശ​ക്ത​മാ​ക്കി ഇ​സ്രേ​ലി സൈ​ന്യം. ഗാ​സ​യി​ൽ അ​ൽ ജ​സീ​റ ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഓ​ഫീ​സു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന ബ​ഹു​നി​ല കെ​ട്ടി​ടം ഇ​സ്ര​യേ​ൽ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്നു. അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ലു​ണ്ടാ​യ റോ​ക്ക​റ്റ് ആ​ക്ര​മ​ണ​ത്തി​ൽ കു​ട്ടി​ക​ളും സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടെ 10 പ​ല​സ്തീ​നി​ക​ൾ കൊ​ല്ല​പ്പെ​ട്ടു.

അ​ൽ​ജ​സീ​റ​യും അ​സോ​സി​യേ​റ്റ​ഡ് പ്ര​സ് (എ​പി) വാ​ർ​ത്താ ഏ​ജ​ൻ​സി​യും പ്ര​വ​ർ​ത്തി​ക്കു​ന്ന 13 നി​ല​ക​ളു​ള്ള കെ​ട്ടി​ട​മാ​ണ് വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന​ത്. കെ​ട്ടി​ട​ത്തി​ൽ​നി​ന്നും ഒ​ഴി​ഞ്ഞു​പോ​ക​ണ​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ ശേ​ഷ​മാ​യി​രു​ന്നു ആ​ക്ര​മ​ണം. ഹ​മാ​സ് തീ​വ്ര​വാ​ദി​ക​ൾ ഇ​സ്ര​യേ​ലി​നു നേ​ർ​ക്ക് റോ​ക്ക​റ്റ് വ​ർ​ഷി​ച്ചു.

ഹ​മാ​സ് തീ​വ്ര​വാ​ദി​ക​ൾ​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച മു​ത​ൽ ഇ​തു​വ​രെ 140 പ​ല​സ്തീ​നി​ക​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. 950 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഹ​മാ​സി​ന്‍റെ 20 നേ​താ​ക്ക​ളെ​യ​ട​ക്കം വ​ധി​ച്ച​താ​യി ഇ​സ്ര​യേ​ൽ പ്ര​തി​രോ​ധ​വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.

ഹ​മാ​സി​ന്‍റെ റോ​ക്ക​റ്റ് നി​ർ​മാ​ണ കേ​ന്ദ്ര​ങ്ങ​ളും ത​ക​ർ​ത്തു. ആ​വ​ശ്യ​മു​ള്ളി​ട​ത്തോ​ളം ആ​ക്ര​മ​ണം തു​ട​രു​മെ​ന്നും ഹ ​മാ​സ് അ​ട​ക്ക​മു​ള്ള പ​ല​സ്തീ​ൻ തീ​വ്ര​വാ​ദി​ക​ൾ ക​ന​ത്ത വി​ല ന​ല്കേ​ണ്ടി​വ​രു​മെ​ന്നും ഇ​സ്രേ​ലി പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു ഇ​ന്ന​ലെ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.