സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ: വേ​ദി സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യം ത​ന്നെ, ആ​ളു​ക​ളു​ടെ എ​ണ്ണം കു​റ​യ്ക്കും
സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ: വേ​ദി സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യം ത​ന്നെ, ആ​ളു​ക​ളു​ടെ എ​ണ്ണം കു​റ​യ്ക്കും
Sunday, May 16, 2021 2:20 PM IST
തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​യ്ക്കും. വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് വി​മ​ർ​ശ​നം ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​ളു​ക​ളെ കു​റ​ക്കാ​ൻ തീ​രു​മാ​ന​മാ​യ​ത്.

അ​തേ​സ​മ​യം, സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​ന്‍റെ വേ​ദി ത​ല​സ്ഥാ​ന​ത്തെ സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യം ത​ന്നെ​യാ​കും. ച​ട​ങ്ങി​ൽ എ​ത്ര പേ​രെ പ​ങ്കെ​ടു​പ്പി​ക്കാം എ​ന്ന​ത് സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി തി​ങ്ക​ളാ​ഴ്ച വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​കും.

കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി പു​തി​യ സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് ആ​ൾ​ക്കൂ​ട്ട​മി​ല്ലാ​തെ വെ​ർ​ച്വ​ൽ പ്ലാ​റ്റ് ഫോ​മി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന് ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ ഉ​ൾ​പ്പെ​ടെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

നേ​ര​ത്തെ 750 പേ​രെ പ​ങ്കെ​ടു​പ്പി​ച്ച് ച​ട​ങ്ങ് ന​ട​ത്താ​നാ​യി​രു​ന്നു തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ പ​ര​മാ​വ​ധി 250- 300 പേ​രെ പ​ങ്കെ​ടു​പ്പി​ക്കാ​നാ​കും ഇ​നി തീ​രു​മാ​നം. ഇ​രു​പ​തി​ന് വൈ​കി​ട്ട് 3.30നാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.