ട്രി​പ്പി​ൾ ലോ​ക്ക്ഡൗ​ൺ: ബാ​ങ്കു​ക​ൾ മൂ​ന്ന് ദി​വ​സം; പാ​ല്‍, പ​ത്രം വി​ത​ര​ണം രാ​വി​ലെ എ​ട്ടു വ​രെ
ട്രി​പ്പി​ൾ ലോ​ക്ക്ഡൗ​ൺ: ബാ​ങ്കു​ക​ൾ മൂ​ന്ന് ദി​വ​സം; പാ​ല്‍, പ​ത്രം വി​ത​ര​ണം രാ​വി​ലെ എ​ട്ടു വ​രെ
Sunday, May 16, 2021 3:11 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ട്രി​പ്പി​ള്‍ ലോ​ക്ക്ഡൗ​ൺ ഏ​ർ​പ്പെ​ടു​ത്തി​യ നാ​ലു ജി​ല്ല​ക​ളി​ൽ ബാ​ങ്കു​ക​ളു​ടെ പ്ര​വൃ​ത്തി ദി​നം തി​ങ്ക​ൾ, ബു​ധ​ന്‍, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​യി​രി​ക്കും. നി​ശ്ചി​ത സ​മ​യ​പ​രി​ധി​യി​ൽ മി​നി​മം ജീ​വ​ന​ക്കാ​രെ വെ​ച്ച് ഇ​ത് ന​ട​പ്പാ​ക്ക​ണം.

ട്രി​പ്പി​ള്‍ ലോ​ക്ക്ഡൗ​ണി​ല്‍ ബാ​ങ്കു​ക​ള്‍ ചൊ​വ്വ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലും സ​ഹ​ക​ര​ണ​ബാ​ങ്കു​ക​ള്‍ തി​ങ്ക​ൾ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലും പ​ത്തു മു​ത​ല്‍ ഒ​ന്നു വ​രെ​മാ​ത്രം കു​റ​ഞ്ഞ ജീ​വ​ന​ക്കാ​രു​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്ന​ത്.

മ​റ്റു ജി​ല്ല​ക​ളി​ല്‍ എ​ല്ലാ ബാ​ങ്കു​ക​ളും തി​ങ്ക​ൾ, ബു​ധ​ന്‍, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ബാ​ങ്കിം​ഗ് ഇ​ട​പാ​ടു​ക​ള്‍ സു​ഗ​മ​മാ​ക്കാ​ന്‍ എ​ല്ലാ ജി​ല്ല​ക​ളി​ലും ബാ​ങ്കു​ക​ള്‍ ഒ​രു പോ​ലെ പ്ര​വ​ര്‍​ത്തി​ക്കേ​ണ്ടി​വ​രു​ന്ന​തി​നാ​ലാ​ണ് പു​തി​യ തീ​രു​മാ​ന​മെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.

ട്രി​പ്പി​ള്‍ ലോ​ക്ക്ഡൗ​ൺ ഉ​ള്ള ജി​ല്ല​ക​ളി​ലും പാ​ൽ, പ​ത്രം വി​ത​ര​ണം രാ​വി​ലെ എ​ട്ട് വ​രെ അ​നു​വ​ദി​ക്കും. മ​ത്സ്യ​വി​ത​ര​ണം​കൂ​ടി ഈ ​സ​മ​യ​ത്തി​നു​ള്ളി​ല്‍ അ​നു​വ​ദി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.