ക​ട​ലി​ൽ കാ​ണാ​താ​യ മ​ത്സ്യ​ബ​ന്ധ​ന​ബോ​ട്ട് ക​ണ്ടെ​ത്തി; മം​ഗ​ളു​രു തീ​ര​ത്തി​ന​ടു​ത്ത് ന​ങ്കൂ​ര​മി​ട്ട നി​ല​യി​ൽ
Sunday, May 16, 2021 5:55 PM IST
കോ​ഴി​ക്കോ​ട്: ബേ​പ്പൂ​രി​ൽ നി​ന്ന് മീ​ൻ​പി​ടി​ക്കാ​ൻ പോ​യി ക​ട​ലി​ൽ കാ​ണാ​താ​യ മ​ത്സ്യ​ബ​ന്ധ​ന​ബോ​ട്ട് ക​ണ്ടെ​ത്തി. മം​ഗ​ളു​രു തീ​ര​ത്തി​ന​ടു​ത്ത് ന​ങ്കൂ​ര​മി​ട്ട നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. നി​യു​ക്ത ബേ​പ്പൂ​ർ എം​എ​ൽ​എ പി ​എ മു​ഹ​മ്മ​ദ് റി​യാ​സ് ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ന്യൂ ​മം​ഗ​ളു​രു തീ​ര​ത്ത് ക​ര പ​റ്റാ​നാ​കാ​തെ "അ​ജ്മീ​ർ ഷാ' ​എ​ന്ന ബോ​ട്ട് ന​ങ്കൂ​ര​മി​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന് നി​യാ​സ് ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ അ​റി​യി​ച്ചു. ബോ​ട്ടി​ലു​ള്ള എ​ല്ലാ​വ​രും സു​ര​ക്ഷി​ത​രാ​ണ്. കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യാ​ൽ ക​ര​പ​റ്റു​മെ​ന്നും മു​ഹ​മ്മ​ദ് റി​യാ​സ് വ്യ​ക്ത​മാ​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.