ഇ​ന്ത്യ, ബ്രി​ട്ട​ൻ കോ​വി​ഡ് വ​ക​ഭേ​ദ​ങ്ങ​ള്‍​ക്കെ​തി​രെ കോ​വാ​ക്സി​ൻ ഫ​ല​പ്ര​ദം: ഭാ​ര​ത് ബ​യോ​ടെ​ക്
ഇ​ന്ത്യ, ബ്രി​ട്ട​ൻ കോ​വി​ഡ് വ​ക​ഭേ​ദ​ങ്ങ​ള്‍​ക്കെ​തി​രെ കോ​വാ​ക്സി​ൻ ഫ​ല​പ്ര​ദം: ഭാ​ര​ത് ബ​യോ​ടെ​ക്
Sunday, May 16, 2021 6:52 PM IST
ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യി​ലും ബ്രി​ട്ട​നി​ലും ക​ണ്ടെ​ത്തി​യ എ​ല്ലാ കോ​വി​ഡ് വ​ക​ഭേ​ദ​ങ്ങ​ള്‍​ക്കു​മെ​തി​രെ കോ​വാ​ക്സി​ൻ ഫ​ല​പ്ര​ദ​മാ​ണെ​ന്ന് നി​ർ​മാ​താ​ക്ക​ളാ​യ ഭാ​ര​ത് ബ​യോ​ടെ​ക്. നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വൈ​റോ​ള​ജി, ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സ​ർ​ച്ചും ന​ട​ത്തി​യ പ​ഠ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഭാ​ര​ത് ബ​യോ​ടെ​കി​ന്‍റെ അ​വ​കാ​ശ​വാ​ദം. ‌

മെ​ഡി​ക്ക​ല്‍ ജേ​ണ​ലാ​യ ക്ലി​നി​ക്ക​ല്‍ ഇ​ന്‍​ഫെ​ക്ഷി​യ​സ് ഡി​സീ​സ​സി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച പ​ഠ​നം ഭാ​ര​ത് ബ​യോ​ടെ​ക് ജോ​യി​ന്റ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ സു​സി​ത്ര എ​ല്ല ട്വി​റ്റ​റി​ല്‍ പ​ങ്കു​വ​ച്ചു. പ​രീ​ക്ഷി​ച്ച എ​ല്ലാ പ്ര​ധാ​ന വ​ക​ഭേ​ദ​ങ്ങ​ളേ​യും കോ​വാ​ക്സി​ന്‍ നി​ര്‍​വീ​ര്യ​മാ​ക്കു​ന്നു​വെ​ന്ന് ഭാ​ര​ത് ബ​യോ​ടെ​ക് പ​റ​യു​ന്നു.

നേ​ര​ത്തെ കോ​വി​ഡി​ന്‍റെ ഇ​ന്ത്യ​ന്‍ വ​ക​ഭേ​ദം എ​ന്ന​റി​യ​പ്പെ​ടു​ന്ന ബി.1.617 ​നെ കോ​വാ​ക്സി​ന്‍ നി​ര്‍​വീ​ര്യ​മാ​ക്കു​മെ​ന്ന് ക​ണ്ടെ​ത്തി​യ​താ​യി വൈ​റ്റ് ഹൗ​സ് മു​ഖ്യ ആ​രോ​ഗ്യ ഉ​പ​ദേ​ഷ്ടാ​വ് അ​ന്തോ​ണി ഫൗ​ചി പ​റ​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.