ഗോ ​കൊ​റോ​ണ..​ഗോ..! ഡി​ആ​ർ​ഡി​ഒ​യു​ടെ കോ​വി​ഡ് മ​രു​ന്ന് ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക്
ഗോ ​കൊ​റോ​ണ..​ഗോ..! ഡി​ആ​ർ​ഡി​ഒ​യു​ടെ കോ​വി​ഡ് മ​രു​ന്ന് ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക്
Sunday, May 16, 2021 9:22 PM IST
ന്യൂ​ഡ​ൽ​ഹി: ഡി​ഫ​ൻ​സ് റി​സ​ർ​ച് ആ​ൻ​ഡ് ഡ​വ​ല​പ്മെ​ന്‍റ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ (ഡി​ആ​ർ​ഡി​ഒ) വി​ക​സി​പ്പി​ച്ചെ​ടു​ത്ത കോ​വി​ഡ് മ​രു​ന്ന് ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക്. തി​ങ്ക​ളാ​ഴ്ച മു​ത​ൽ കോ​വി​ഡ് ചി​കി​ത്സ​യ്ക്കു മ​രു​ന്ന് ല​ഭ്യ​മാ​യി​ത്തു​ട​ങ്ങും.

പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് 10,000 ഡോ​സ് മ​രു​ന്ന് ഡ​ൽ​ഹി​യി​ലെ ഏ​താ​നും ആ​ശു​പ​ത്രി​ക​ൾ​ക്ക് ന​ൽ​കി​ക്കൊ​ണ്ടാ​യി​രി​ക്കും വി​ത​ര​ണം ആ​രം​ഭി​ക്കു​ക. ഹൈ​ദ​ര​ബാ​ദ് കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഡോ. ​റെ​ഡ്ഡീ​സ് ലാ​ബ​ർട്ട​റീ​സു​മാ​യി ചേ​ർ​ന്നാ​ണ് ഡി​ആ​ർ​ഡി​ഒ മ​രു​ന്ന് വി​ക​സി​പ്പി​ച്ച​ത്. കോ​വി​ഡ് രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന​തി​നാ​യി ആ​ശു​പ​ത്രി​ക​ളി​ൽ ഉ​പ​യോ​ഗി​ക്കാ​വു​ന്ന പ്രാ​ഥ​മി​ക മ​രു​ന്നാ​ണ് 2-ഡി​ജി.

കോ​വി​ഡ് രോ​ഗി​ക​ളി​ൽ ന​ട​ത്തി​യ ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡ്ര​ഗ്സ് ക​ൺ​ട്രോ​ള​ർ ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ മ​രു​ന്നി​ന് അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​നു​ള്ള അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട മി​ത​മാ​യ​തും ഗു​രു​ത​ര​വു​മാ​യ കോ​വി​ഡ് രോ​ഗി​ക​ളി​ലാ​ണ് മ​രു​ന്ന് പ​രീ​ക്ഷി​ച്ച​ത്. എ​ല്ലാ രോ​ഗി​ക​ൾ​ക്കും പ്ര​യോ​ജ​നം ല​ഭി​ച്ചു, പാ​ർ​ശ്വ​ഫ​ല​ങ്ങ​ളൊ​ന്നും ക​ണ്ടെ​ത്തി​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.