കോ​വി​ഡ് ഭ​യ​ന്ന് വ​ന​ത്തി​ലേ​ക്ക് പോ​യ ആ​ദി​വാ​സി​ക​ളെ തി​രി​കെ​യെ​ത്തി​ച്ചു
കോ​വി​ഡ് ഭ​യ​ന്ന് വ​ന​ത്തി​ലേ​ക്ക് പോ​യ ആ​ദി​വാ​സി​ക​ളെ തി​രി​കെ​യെ​ത്തി​ച്ചു
Monday, May 17, 2021 5:35 AM IST
കൊ​ട്ടി​യൂ​ര്‍: കോ​വി​ഡ് ഭ​യ​ന്ന് വ​ന​ത്തി​ലേ​ക്കു പ​ലാ​യ​നം ചെ​യ്ത ആ​ദി​വാ​സി​ക​ളെ ക​ണ്ടെ​ത്തി തി​രി​കെ​യെ​ത്തി​ച്ചു. പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ​യും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്.

കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മേ​ലെ പാ​ല്‍​ച്ചു​രം ആ​ദി​വാ​സി കോ​ള​നി​യി​ലെ ഇ​രു​പ​ത്ത​ഞ്ചി​ല​ധി​കം കു​ടും​ബ​ങ്ങ​ളാ​ണു കോ​വി​ഡി​നെ പേ​ടി​ച്ച് വ​ന​ത്തി​ല്‍ അ​ഭ​യം തേ​ടി​യ​ത്. വ്യാ​ഴാ​ഴ്ച​യാ​ണ് ഗ​ര്‍​ഭി​ണി​ക​ളും കു​ട്ടി​ക​ളും അ​ട​ക്ക​മു​ള്ള 57 പേ​ർ കോ​ള​നി വി​ട്ട് വ​ന​ത്തി​ലേ​ക്കു പോ​യ​ത്.

കോ​ള​നി​യി​ൽ താ​മ​സ​ക്കാ​ര​നാ​യ ആ​റ​ളം ഫാ​മി​ൽ ജോ​ലി ചെ​യ്യു​ന്ന ഒ​രാ​ള്‍ കോ​വി​ഡ് ബാ​ധി​ച്ച് ത​ല​ശേ​രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണെ​ന്നും ചി​കി​ത്സ ക​ഴി​ഞ്ഞ് മേ​ലെ പാ​ല്‍​ച്ചു​രം കോ​ള​നി​യി​ലേ​ക്കു വ​രു​മെ​ന്നും അ​റി​ഞ്ഞ​തി​നെ തു​ട​ര്‍​ന്നാ​ണ് ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ള്‍ വ​ന​ത്തി​ലേ​ക്കു പോ​യ​തെ​ന്ന് കോ​ള​നി​വാ​സി​ക​ള്‍ പ​റ​യു​ന്നു.

കോ​ള​നി​യി​ലെ നാ​ലു കു​ടും​ബ​ങ്ങ​ള്‍ ഒ​ഴി​കെ എ​ല്ലാ​വ​രും വ​ന​ത്തി​ല്‍ അ​ഭ​യം തേ​ടി. പ്ലാ​സ്റ്റി​ക് ഷീ​റ്റു​കൊ​ണ്ട് കു​ടി​ൽ കെ​ട്ടി താ​മ​സി​ക്കു​ന്ന നി​ല​യി​ലാ​ണ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.