ടൗ​ട്ടേ ചു​ഴ​ലി​ക്കാ​റ്റ്; മ​ഹാ​രാ​ഷ്ട്ര​യി​ൽ ആ​റു മ​ര​ണം
ടൗ​ട്ടേ ചു​ഴ​ലി​ക്കാ​റ്റ്; മ​ഹാ​രാ​ഷ്ട്ര​യി​ൽ ആ​റു മ​ര​ണം
Monday, May 17, 2021 9:33 PM IST
മുംബൈ: ടൗ​ട്ടേ ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ വ്യ​ത്യ​സ്ത അ​പ​ക​ട​ങ്ങ​ളി​ല്‍ മ​ഹാ​രാ​ഷ്ട്ര​യി​ലെ കൊ​ങ്ക​ണ്‍ തീ​ര​ത്ത് ആ​റു പേ​ര്‍ മ​രി​ച്ചു. 17 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. സം​സ്ഥാ​ന​ത്തെ പ്ര​തി​സ​ന്ധി നി​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ​യു​മാ​യി നി​ല​വി​ലെ സാ​ഹ​ച​ര്യം ച​ര്‍​ച്ച ചെ​യ്തു.

ക​ഴി​ഞ്ഞ ദി​വ​സം മ​ണി​ക്കൂ​റി​ൽ 114 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ലാ​ണ് മും​ബൈ​യി​ൽ കാ​റ്റ് വീ​ശി​യ​ത്. മും​ബൈ​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന റി​ക്കാ​ർ​ഡാ​ണ് ഇ​ത്ര​യും ശ​ക്തി​യേ​റി​യ കാ​റ്റെ​ന്ന് മ​ന്ത്രി ആ​ദി​ത്യ താ​ക്ക​റെ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കൊ​ടു​ങ്കാ​റ്റി​നെ കു​റി​ച്ച് സം​സാ​രി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഗു​ജ​റാ​ത്തി​ലെ​യും ഗോ​വ​യി​ലെ​യും മു​ഖ്യ​മ​ന്ത്രി​മാ​രെ​യും ദാ​മ​ൻ & ഡി​യു ലെ​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​റു​മാ​യും ഗൗ​ര​വ​ക​ര​മാ​യ ച​ർ​ച്ച ന​ട​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.