രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ൾ കു​റ​യു​ന്നു; ആ​ശ​ങ്ക​യാ​യി മ​ര​ണ​നി​ര​ക്ക്
രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ൾ കു​റ​യു​ന്നു; ആ​ശ​ങ്ക​യാ​യി മ​ര​ണ​നി​ര​ക്ക്
Tuesday, May 18, 2021 10:05 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ൾ കു​റ​യു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 2,63,533 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 2,52,28,996 ആ​യി ഉ​യ​ർ​ന്നു.

രാജ്യത്ത് ഒ​രു ഘ​ട്ട​ത്തി​ന് നാ​ല് ല​ക്ഷ​ത്തി​ന് മു​ക​ളി​ൽ ദി​നം പ്ര​തി കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​രു​ന്നു. ഈ ​ക​ണ​ക്കു​ക​ളി​ലാ​ണ് ഇ​പ്പോ​ൾ കു​റ​വ് സം​ഭ​വി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ആ​ശ്വാ​സ​ക​ര​മാ​ണ്. അ​തേ​സ​മ​യം, മ​ര​ണ​സം​ഖ്യ കു​റ​യാ​ത്ത​ത് ആ​ശ​ങ്ക​യാ​കു​ക​യാ​ണ്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 4,329 കോ​വി​ഡ് മ​ര​ണ​ങ്ങ​ളാ​ണ് രാ​ജ്യ​ത്ത് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് ആ​കെ കോ​വി​ഡ് മ​ര​ണം 2,78,719 ആ​യി ഉ​യ​ർ​ന്നു. രോ​ഗം ഭേ​ദ​മാ​യ​വ​രു​ടെ എ​ണ്ണ​ത്തി​ലും വ​ൻ വ​ർ​ധ​ന​വു​ണ്ടാ​യി. 4,22,436 പേ​രാ​ണ് പു​തി​യ​താ​യി രോ​ഗ​മു​ക്ത​രാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.