ഇ​ന്ത്യ​യി​ൽ നി​ന്ന് ബ​ഹ്റൈ​നി​ലേ​ക്ക് വ​രു​ന്ന​വ​ർ​ക്ക് പ​ത്ത് ദി​വ​സ​ത്തെ ക്വാ​റ​ന്‍റൈ​ൻ
ഇ​ന്ത്യ​യി​ൽ നി​ന്ന് ബ​ഹ്റൈ​നി​ലേ​ക്ക് വ​രു​ന്ന​വ​ർ​ക്ക് പ​ത്ത് ദി​വ​സ​ത്തെ ക്വാ​റ​ന്‍റൈ​ൻ
Wednesday, May 19, 2021 5:02 AM IST
മ​നാ​മ: കോ​വി​ഡ് വ്യാ​പ​നം വ​ര്‍​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് ബ​ഹ്റൈ​നി​ലേ​ക്ക് വ​രു​ന്ന യാ​ത്ര​ക്കാ​ർ​ക്കു​ള്ള പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. ഇ​ന്ത്യ, പാ​ക്കി​സ്ഥാ​ൻ, ബം​ഗ്ലാ​ദേ​ശ്, നേ​പ്പാ​ൾ, ശ്രീ​ല​ങ്ക എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ‌ നി​ന്ന് വ​രു​ന്ന​വ​ർ​ക്ക് 10 ദി​വ​സം ക്വാ​റ​ന്‍റൈ​ൻ നി​ർ​ബ​ന്ധ​മാ​ക്കി. സ്വ​ന്തം താ​മ​സ​സ്ഥ​ല​ത്തോ നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് റ​ഗു​ലേ​റ്റ​റി അ​ഥോ​റി​റ്റി​യു​ടെ അം​ഗീ​കാ​ര​മു​ള്ള ഹോ​ട്ട​ലി​ലോ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യ​ണ​മെ​ന്ന് നാ​ഷ​ണ​ൽ മെ​ഡി​ക്ക​ൽ ടാ​സ്ക്ഫോ​ഴ്സ് നി​ർ​ദേ​ശി​ച്ചു.

ആ​റു വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​ർ യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​ന് മു​മ്പ് 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ന​ട​ത്തി​യ കോ​വി​ഡ് പ​രി​ശോ​ധ​ന​യു​ടെ നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം. സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ ക്യൂ​ആ​ർ കോ​ഡ് ഉ​ണ്ടാ​യി​രി​ക്ക​ണം. ബ​ഹ്റൈ​നി​ൽ വ​ന്നി​റ​ങ്ങു​മ്പോ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ച്ചും തു​ട​ർ​ന്ന് അ​ഞ്ചാം ദി​വ​സ​വും പ​ത്താം ദി​വ​സ​വും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും വേ​ണം.

രാ​ജ്യ​ത്ത് 12നും 17​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് ന​ൽ​കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഫൈ​സ​ർ-​ബ​യോ​ൺ​ടെ​ക് വാ​ക്സി​നാ​ണ് ഇ​വ​ർ​ക്ക് ന​ൽ​കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.