മു​ഖ്യ​മ​ന്ത്രി​യു​ടെ സ​ന്ദേ​ശം നേ​രി​ട്ടു​വേ​ണ്ട, വാ​ട്സ്ആപ്പിൽ മ​തി; തി​രു​ത്തി​യ ഉ​ത്ത​ര​വ് ഉ​ട​നെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി
മു​ഖ്യ​മ​ന്ത്രി​യു​ടെ സ​ന്ദേ​ശം നേ​രി​ട്ടു​വേ​ണ്ട, വാ​ട്സ്ആപ്പിൽ മ​തി; തി​രു​ത്തി​യ ഉ​ത്ത​ര​വ് ഉ​ട​നെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി
Sunday, May 30, 2021 7:07 PM IST
കോ​ഴി​ക്കോ​ട്: ഒ​ന്നാം​ക്ലാ​സി​ല്‍ പ്ര​വേ​ശ​നം നേ​ടി​യ കു​ട്ടി​ക​ളു​ടെ വീ​ടു​ക​ളി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ സ​ന്ദേ​ശം നേ​രി​ട്ടെ​ത്തി​ക്ക​ണ​മെ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് നി​ര്‍​ദേ​ശി​ച്ചി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി വി.​എ​സ്.​ശി​വ​ന്‍​കു​ട്ടി. മു​ഖ്യ​മ​ന്ത്രി​യു​ടെ സ​ന്ദേ​ശം വാ​ട്സ്ആ​പ്പ് മു​ഖേ​ന കു​ട്ടി​ക​ളു​ടെ വീ​ടു​ക​ളി​ൽ എ​ത്തി​ച്ചാ​ലും മ​തി​യാ​കും.

തി​രു​ത്തി​യ ഉ​ത്ത​ര​വ് ഉ​ട​ന്‍ പു​റ​ത്തി​റ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ള്‍ തെ​റ്റി​ദ്ധ​രി​ച്ച​താ​ണ് വി​വാ​ദ​ത്തി​ന് കാ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ‌​ത്തു.

പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ വി​ത​ര​ണം ജൂ​ണ്‍ 15നു​ള​ളി​ല്‍ പൂ​ര്‍​ത്തി​യാ​ക്കും. പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ അ​ച്ച​ടി 90 ശ​ത​മാ​നം പൂ​ര്‍​ത്തി​യാ​യി. ഡി​ജി​റ്റ​ല്‍ ക്ലാ​സു​ക​ളു​ടെ പോ​രാ​യ്മ​ക​ള്‍ പ​രി​ഹ​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.