യു​എ​ഇ​യി​ലേ​ക്കു​ള്ള യാ​ത്ര​വി​ല​ക്ക് വീ​ണ്ടും നീ​ട്ടി
യു​എ​ഇ​യി​ലേ​ക്കു​ള്ള യാ​ത്ര​വി​ല​ക്ക് വീ​ണ്ടും നീ​ട്ടി
Sunday, May 30, 2021 7:19 PM IST
അ​ബു​ദാ​ബി: ഇ​ന്ത്യ​യി​ൽ​നി​ന്നും യു​എ​ഇ​യി​ലേ​ക്കു​ള്ള യാ​ത്ര​വി​ല​ക്ക് വീ​ണ്ടും നീ​ട്ടി. ജൂ​ൺ 30വ​രെ​യാ​ണ് വി​ല​ക്ക് നീ​ട്ടി​യ​ത്. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യ്ക്കി​ടെ ഇ​ന്ത്യ സ​ന്ദ​ര്‍​ശി​ച്ചി​ട്ടു​ള്ള ട്രാ​ന്‍​സി​റ്റ് യാ​ത്ര​ക്കാ​ര്‍​ക്കും യു​എ​ഇ​യി​ല്‍ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ല.

ജൂ​ൺ 14 ന് ​ശേ​ഷം വി​ല​ക്ക് പി​ൻ​വ​ലി​ച്ചേ​ക്കു​മെ​ന്നു നേ​ര​ത്തെ സൂ​ച​ന​ക​ളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഞാ​യ​റാ​ഴ്ച പു​റ​ത്തു​വ​ന്ന പു​തി​യ അ​റി​യി​പ്പി​ലാ​ണ് വി​ല​ക്ക് നീ​ട്ടി​യ​താ​യി എ​മി​റേ​റ്റ്‌​സ് എ​യ​ര്‍ ലൈ​ന്‍​സ് അ​റി​യി​ച്ച​ത്.

ഇ​ന്ത്യ​യി​ല്‍ കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്ര​ണ വി​ധേ​യ​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​വേ​ശ​ന വി​ല​ക്ക് തു​ട​രു​ന്ന​തെ​ന്ന് എ​മി​റേ​റ്റ്‌​സ് അ​റി​യി​ച്ചു . പ്ര​വാ​സി​ക​ളു​ടെ മ​ട​ക്കം ഇ​തോ​ടെ വീ​ണ്ടും വൈ​കു​മെ​ന്ന് ഉ​റ​പ്പാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.