സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ജൂ​ണി​ൽ പ​ന്ത്ര​ണ്ട് കോ​ടി വാ​ക്സി​ൻ ഡോ​സു​ക​ൾ കൂ​ടി
സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ജൂ​ണി​ൽ പ​ന്ത്ര​ണ്ട് കോ​ടി വാ​ക്സി​ൻ ഡോ​സു​ക​ൾ കൂ​ടി
Sunday, May 30, 2021 7:49 PM IST
ന്യൂ​ഡ​ൽ​ഹി: ജൂ​ണി​ൽ പ​ന്ത്ര​ണ്ട് കോ​ടി വാ​ക്സി​ൻ ഡോ​സു​ക​ൾ കൂ​ടി സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ന​ൽ​കു​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ. ഇ​തി​ൽ 6.09 കോ​ടി വാ​ക്സി​ൻ ഡോ​സു​ക​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കും. അ​വ​ശേ​ഷി​ക്കു​ന്ന 5.86 കോ​ടി ഡോ​സു​ക​ൾ സം​സ്ഥാ​ന​ങ്ങ​ൾ നേ​രി​ട്ട് സം​ഭ​രി​ക്കു​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

വാ​ക്സി​ൻ വി​ത​ര​ണം വേ​ഗ​ത്തി​ലാ​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് കേ​ന്ദ്ര​സ​ർക്കാ​ർ ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ച​ത്. കൂ​ടു​ത​ൽ വാ​ക്സി​നു​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ളാ​ണ് കേ​ന്ദ്രം സ്വീ​ക​രി​ച്ചു​വ​രു​ന്ന​ത്.

വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ വി​ജ​യ​ക​ര​മാ​യി ന​ട​ത്തി​വ​രു​ന്ന വാ​ക്സി​നേ​ഷ​നി​ൽ പ​ങ്കാ​ളി​ക​ളാ​യ വി​വി​ധ ക​ന്പ​നി​ക​ളു​ടെ വാ​ക്സി​നു​ക​ൾ ത​ദ്ദേ​ശീ​യ പ​രീ​ക്ഷ​ണ​ത്തി​ന് വി​ധേ​യ​മാ​കാ​തെ ത​ന്നെ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​ന് അ​നു​മ​തി ന​ൽ​കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ർ​ഗ​ങ്ങ​ളാ​ണ് സ​ർ​ക്കാ​ർ തേ​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.