ഗാ​ർ​ഗി​ൾ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​യ്ക്ക് ഐസിഎംആർ അ​നു​മ​തി
ഗാ​ർ​ഗി​ൾ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​യ്ക്ക് ഐസിഎംആർ അ​നു​മ​തി
Sunday, May 30, 2021 8:11 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് പ​രി​ശോ​ധ​ന വേ​ഗ​ത്തി​ലാ​ക്കാ​ൻ വി​ക​സി​പ്പി​ച്ച സ​ലൈ​ൻ ഗാ​ർ​ഗി​ൾ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​യ്ക്ക് ഇ​ന്ത്യ​ൻ കൗ​ണ്‍​സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സേ​ർ​ച്ചി​ന്‍റെ അ​നു​മ​തി. കൗ​ണ്‍​സി​ൽ ഓ​ഫ് സ​യ​ന്‍റി​ഫി​ക് റി​സ​ർ​ച്ചി​ന്‍റെ (സി​എ​സ്ഐ​ആ​ർ) കീ​ഴി​ൽ നാ​ഗ്പു​ർ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന നാ​ഷ​ണ​ൽ എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ എ​ൻ​ജി​നീ​യ​റിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ആ​ണ് പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ വി​ക​സി​പ്പി​ച്ച​ത്.

മൂ​ന്ന് മ​ണി​ക്കൂ​റി​ന​കം പ​രി​ശോ​ധ​നാ​ഫ​ലം അ​റി​യാം എ​ന്ന​താ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത. സ​ലൈ​ൻ ലാ​യ​നി നി​റ​ച്ച ക​ല​ക്ഷ​ൻ ട്യൂ​ബാ​ണ് ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഈ ​സ​ലൈ​ൻ ലാ​യ​നി തൊ​ണ്ട​യി​ലൊ​ഴി​ച്ച് കു​ലു​ക്കു​ഴി​ഞ്ഞ​തി​ന് ശേ​ഷം ശേ​ഷം ഇ​തേ ട്യൂ​ബി​ലേ​ക്കു ത​ന്നെ ശേ​ഖ​രി​ക്കും.

തു​ട​ർ​ന്ന് ട്യൂ​ബ് ലാ​ബി​ലെ​ത്തി​ച്ചു സാ​ധാ​ര​ണ താ​പ​നി​ല​യി​ൽ, എ​ൻ​ഇ​ഇ​ആ​ർ​ഐ ത​യാ​റാ​ക്കി​യ പ്ര​ത്യേ​ക ലാ​യ​നി​യി​ൽ സൂ​ക്ഷി​ക്കും. ഇ​ത്ത​ര​ത്തി​ൽ അ​ര​മ​ണി​ക്കൂ​ർ സൂ​ക്ഷി​ച്ച ശേ​ഷം ആ​റു​മി​നി​റ്റ് നേ​രം 98 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ ചൂ​ടാ​ക്കും. ഈ ​പ്ര​ക്രി​യ​യി​ലൂ​ടെ വേ​ർ​തി​രി​ച്ചെ​ടു​ക്കു​ന്ന ആ​ർ​എ​ൻ​എ​യാ​ണ് ആ​ർ​ടി- പി​സി​ആ​ർ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.