ഹ​രി​യാ​ന​യി​ൽ ഇ​ള​വു​ക​ളോ​ടെ ലോ​ക്ഡൗ​ൺ നീ​ട്ടി
ഹ​രി​യാ​ന​യി​ൽ ഇ​ള​വു​ക​ളോ​ടെ ലോ​ക്ഡൗ​ൺ നീ​ട്ടി
Sunday, May 30, 2021 9:10 PM IST
ഗു​ഡ്ഗാ​വ്: ഹ​രി​യാ​ന​യി​ൽ ഇ​ള​വു​ക​ളോ​ടെ ലോ​ക്ഡൗ​ൺ ഒ​രാ​ഴ്ച കൂ​ടി നീ​ട്ടി. ജൂ​ൺ ഏ​ഴു വ​രെ​യാ​ണ് ലോ​ക്ഡൗ​ൺ നീ​ട്ടി​യി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് സാ​ഹ​ച​ര്യം മെ​ച്ച​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും ലോ​ക്ഡൗ​ൺ നീ​ട്ടു​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ ലാ​ൽ ഖ​ട്ട​ർ പ​റ​ഞ്ഞു.

ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ ക​ട​ക​ൾ തു​റ​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. രാ​വി​ലെ ഏ​ഴു മു​ത​ൽ ഉ​ച്ച​വ​രെ​യാ​ണ് തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി. ഷോ​പ്പിം​ഗ് മാ​ളു​ക​ൾ തു​റ​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും വ​ലു​പ്പ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം പ​രി​മ​ത​പ്പെ​ടു​ത്തും. സ്കൂ​ൾ, കോ​ള​ജ് തു​ട​ങ്ങി വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ ജൂ​ൺ 15 വ​രെ അ​ട​ഞ്ഞു​കി​ട​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.