കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം ന​ദി​യി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ സം​ഭ​വം; ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ
കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം ന​ദി​യി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ സം​ഭ​വം; ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ
Sunday, May 30, 2021 11:14 PM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം ന​ദി​യി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. സ​ഞ്ജ​യ് കു​മാ​ർ, മ​നോ​ജ് കു​മാ​ർ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സി​ത്ഥാ​ർ​ഥ്ന​ഗ​റി​ലെ ഷൊ​ഹ്രാ​ത്ഗ​ഡ് സ്വ​ദേ​ശി​യാ​യ പ്രേം​നാ​ഥി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ന​ദി​യി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ​തെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഈ ​മാ​സം 25 ന് ​ആ​ണ് കോ​വി​ഡ് ബാ​ധി​ച്ച പ്രേം​നാ​ഥി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. 28 ാം തീ​യ​തി ഇ​ദ്ദേ​ഹം മ​രി​ച്ചു. കോ​വി​ഡ് നി​ബ​ന്ധ​ന​ക​ൾ പാ​ലി​ച്ച് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ കൈ​മാ​റി​യ​താ​യി ജി​ല്ലാ ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. എ​ന്നാ​ൽ ബ​ന്ധു​ക്ക​ൾ പ്രേം​നാ​ഥി​ന്‍റെ മൃ​ത​ദേ​ഹം പാ​ല​ത്തി​ൽ​നി​ന്നും ന​ദി​യി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​തോ​ടെ​യാ​ണ് വി​വാ​ദ​മാ​യ​ത്.

പി​പി​ഇ കി​റ്റ് ധ​രി​ച്ചെ​ത്തി​യ​യാ​ള്‍ മ​റ്റൊ​രാ​ളു​ടെ സ​ഹാ​യ​ത്തോ​ടെ പാ​ല​ത്തി​നു മു​ക​ളി​ല്‍ നി​ന്ന് മൃ​ത​ദേ​ഹം പു​ഴ​യി​ലേ​ക്കെ​റി​യു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് പ്ര​ച​രി​ച്ച​ത്. ബാ​ൽ​റാം​പൂ​ർ ജി​ല്ല​യി​ലെ റാ​പ്‌​തി ന​ദി​യി​ലേ​ക്കാ​ണ് മൃ​ത​ദേ​ഹം വ​ലി​ച്ചെ​റി​ഞ്ഞ​ത്.

നേ​ര​ത്തേ കോ​വി​ഡ് ബാ​ധി​ത​രു​ടേ​ത് ഉ​ൾ​പ്പെ​ടെ നൂ​റു ക​ണ​ക്കി​ന് മൃ​ത​ദേ​ഹ​ങ്ങ​ൾ ഗം​ഗാ ന​ദി​യി​ൽ ഒ​ഴു​ക്കി​വി​ട്ട സം​ഭ​വം രാ​ജ്യ​ത്തി​ന് ത​ന്നെ വ​ൻ നാ​ണ​ക്കേ​ടാ​ണ് വ​രു​ത്തി​യ​ത്. ഇ​തോ​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ന​ദി​ക​ളി​ലേ​ക്ക് ഒ​ഴു​ക്കി​വി​ട​രു​തെ​ന്ന് നി​ര​വ​ധി ഉ​ത്ത​രേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കു​ക​യും ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.