മെ​ഹു​ൽ ചോ​ക്സി ക്വാ​റ​ന്‍റൈ​റ​നി​ൽ
മെ​ഹു​ൽ ചോ​ക്സി ക്വാ​റ​ന്‍റൈ​റ​നി​ൽ
Monday, May 31, 2021 8:12 AM IST
ന്യൂ​ഡ​ൽ​ഹി: ബാ​ങ്ക് വാ​യ്പാ ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി മെ​ഹു​ൽ ചോ​ക്സി ക്വാ​റ​ന്‍റൈ​നി​ൽ. ഡൊ​മ​നി​ക്ക​യി​ൽ അ​റ​സ്റ്റി​ലാ​യ ചോ​ക്സി ഇ​വി​ടെ സ​ർ​ക്കാ​ർ കേ​ന്ദ്ര​ത്തി​ൽ ക്വാ​റ​ന്‍റൈനി​ൽ ക​ഴി​യു​ക​യാ​ണെ​ന്നാ​ണ് വി​വ​രം.

അ​തേ​സ​മ​യം ചോ​ക്സി​യെ വി​ട്ടു​കി​ട്ടാ​നാ​യി ഇ​ന്ത്യ സ്വ​കാ​ര്യ​വി​മാ​ന​വും നാ​ടു​ക​ട​ത്ത​ലി​ന് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളും അ​യ​ച്ചു. ഖ​ത്ത​ർ എ​യ​ർ​വെ​യ്സി​ന്‍റെ സ്വ​കാ​ര്യ ജ​റ്റ് വി​മാ​ന​മാ​ണ് ഡ​ൽ​ഹി​യി​ൽ​നി​ന്ന് ഡൊ​മ​നി​ക്ക​യി​ലെ ഡ​ഗ്ല​സ് ചാ​ൾ​സ് വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് വെ​ള്ളി​യാ​ഴ്ച പ​റ​ന്ന​ത്. അ​തേ​സ​മ​യം വി​മാ​നം അ​യ​ച്ചോ​യെ​ന്നു സ്ഥി​രീ​ക​രി​ക്കാ​ൻ ഇ​ന്ത്യ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല.

2018 ജ​നു​വ​രി​യി​ൽ ഇ​ന്ത്യ​യി​ൽ നി​ന്ന് ആ​ന്‍റി​ഗ്വ​യി​ലെ​ത്തി​യ ചോ​ക്സി ക്യൂ​ബ​യി​ലേ​ക്ക് ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ അ​റ​സ്റ്റി​ലാ​വു​ക​യാ​യി​രു​ന്നു. 62 കാ​ര​നാ​യ മെ​ഹു​ൽ ചോ​ക്സി ആ​ന്‍റി​ഗ്വ​യി​ലെ ജ​യി​ലി​ൽ​ക്കി​ട​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ ക​ഴി​ഞ്ഞ​ദി​വ​സം പു​റ​ത്തു​വ​ന്നി​രു​ന്നു.​പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ൽ നി​ന്ന് 13,000 കോ​ടി​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്നാ​ണ് ചോ​ക്സി​ക്കെ​തി​രേ​യു​ള്ള കേ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.