കോ​വി​ഡ് അ​തി​രൂ​ക്ഷം; കോ​പ്പ അ​മേ​രി​ക്ക​യ്ക്ക് അ​ർ​ജ​ന്‍റീ​ന വേ​ദി​യാ​വി​ല്ല
കോ​വി​ഡ് അ​തി​രൂ​ക്ഷം; കോ​പ്പ അ​മേ​രി​ക്ക​യ്ക്ക് അ​ർ​ജ​ന്‍റീ​ന വേ​ദി​യാ​വി​ല്ല
Monday, May 31, 2021 9:19 AM IST
ബ്യൂ​ണ​സ് ഐ​റി​സ്: കോ​പ്പ അ​മേ​രി​ക്ക ഫു​ട്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് അ​ർ​ജ​ന്‍റീ​ന​യി​ൽ ന​ട​ക്കി​ല്ല. കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​തി​ഥേ​യ​ത്വ​ത്തി​ൽ നി​ന്ന് അ​ർ​ജ​ന്‍റീ​ന​യും പി​ന്മാ​റി. ജൂ​ണ്‍ 13 മു​ത​ൽ ജൂ​ലൈ 11വ​രെ​യാ​ണു ചാ​മ്പ്യ​ൻ​ഷി​പ്പ് ന​ട​ക്കേ​ണ്ട​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ക്കേ​ണ്ടി​യി​രു​ന്ന കോ​പ്പ അ​മേ​രി​ക്ക കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ഈ ​വ​ർ​ഷ​ത്തേ​ക്കു മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു. അ​ർ​ജ​ന്‍റീ​ന​യും കൊ​ളം​ബി​യ​യും സം​യു​ക്ത​മാ​യാ​ണ് കോ​പ്പ അ​മേ​രി​ക്ക​യ്ക്ക് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കേ​ണ്ടി​യി​രു​ന്ന​ത്. രാ​ഷ്‌​ട്രീ​യ പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കൊ​ളം​ബി​യ നേ​ര​ത്തെ പി​ന്മാ​റി​യി​രു​ന്നു.

കൊ​ളം​ബി​യ പി​ന്മാ​റി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ ചി​ലി, ഇ​ക്വ​ഡോ​ർ, വെ​ന​സ്വേ​ല എ​ന്നി​വ സ​ഹ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ൻ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ യു​എ​സ്എ ആ​യി​രി​ക്കും ചാ​മ്പ്യ​ൻ​ഷി​പ്പി​ന് ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ ആ​തി​ഥേ​യ​ർ എ​ന്നാ​ണു കൊ​ളം​ബി​യ​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.‌ വേ​ദി​യു​ടെ കാ​ര്യ​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​നം ഇ​ന്നു​ണ്ടാ​യേ​കും.

ലാ​റ്റി​ന​മേ​രി​ക്ക​ൻ ചാ​മ്പ്യ​ൻ​ഷി​പ്പാ​യ കോ​പ്പ അ​മേ​രി​ക്ക​യ്ക്ക് 2016ൽ ​യു​എ​സ്എ ആ​തി​ഥേ​യ​ത്വം വ​ഹി​ച്ചി​രു​ന്നു. ലാ​റ്റി​ന​നേ​രി​ക്ക​യ്ക്ക് പു​റ​ത്ത് ആ​ദ്യ​മാ​യി ചാ​മ്പ്യ​ൻ​ഷി​പ്പ് അ​ര​ങ്ങേ​റി​യ​ത് അ​ന്നാ​ണ്. 2016 ഫൈ​ന​ലി​ൽ അ​ർ​ജ​ന്‍റീ​ന​യെ കീ​ഴ​ട​ക്കി ചി​ലി ക​പ്പ് സ്വ​ന്ത​മാ​ക്കി. ബ്ര​സീ​ൽ ആ​ണു നി​ല​വി​ലെ ചാ​ന്പ്യ​ന്മാ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.