അ​ഡ്മി​നി​സ്ട്രേ​റ്റ​റെ നീ​ക്ക​ണം; ല​ക്ഷ​ദ്വീ​പ് ജ​ന​ത​യ്ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് പ്ര​മേ​യം
അ​ഡ്മി​നി​സ്ട്രേ​റ്റ​റെ നീ​ക്ക​ണം; ല​ക്ഷ​ദ്വീ​പ് ജ​ന​ത​യ്ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് പ്ര​മേ​യം
Monday, May 31, 2021 10:24 AM IST
തി​രു​വ​ന​ന്ത​പു​രം: ല​ക്ഷ​ദ്വീ​പ് ജ​ന​ത​യെ പി​ന്തു​ണ​ച്ചു​ള്ള പ്ര​മേ​യം നി​യ​മ​സ​ഭ​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​വ​ത​രി​പ്പി​ച്ചു. ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍ പ്ര​ഫു​ല്‍ ഖോ​ഡ പ​ട്ടേ​ലി​നെ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളി​ൽ നീ​ക്കം ചെ​യ്യ​ണം. ല​ക്ഷ​ദ്വീ​പു​കാ​രു​ടെ ജീ​വ​നും ഉ​പ​ജീ​വ​ന​വും സം​ര​ക്ഷി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​മാ​യ ല​ക്ഷ​ദ്വീ​പി​ന്‍റെ​യും അ​വി​ട​ത്തെ ജ​ന​ങ്ങ​ളു​ടെ​യും സ​വി​ശേ​ഷ​ത​ക​ൾ സം​ര​ക്ഷി​ക്കു​ന്നു എ​ന്ന് ഉ​റ​പ്പാ​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം കേ​ന്ദ്ര​സ​ർ​ക്കാ​രി​നു​ണ്ടെ​ന്നും ച​ട്ടം 118 അ​നു​സ​രി​ച്ചു​ള്ള പ്ര​മേ​യ​ത്തി​ൽ പ​റ​യു​ന്നു. ജ​ന​ങ്ങ​ളു​ടെ ജീ​വ​ൻ സം​ര​ക്ഷി​ക്കു​ക എ​ന്ന ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന ക​ർ​ത്ത​വ്യം നി​റ​വേ​റ്റു​ന്ന​തി​നു പ​ക​രം അ​തി​നെ അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഔ​ദ്യോ​ഗി​ക ത​ല​ത്തി​ൽ നി​ന്നു​ത​ന്നെ ഉ​ണ്ടാ​കു​ന്ന​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നു പ്ര​മേ​യ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ല​ക്ഷ​ദ്വീ​പി​ന്‍റെ ഭാ​വി ഉ​ത്ക​ണ്ഠ ഉ​ള​വാ​ക്കു​ന്നു. കേ​ര​ളം ആ ​ആ​ശ​ങ്ക പ​ങ്കു​വ​യ്ക്കു​ന്നു. ല​ക്ഷ​ദ്വീ​പി​ലെ ഭ​ര​ണ​കൂ​ട​ത്തി​നു വ്യ​ക്തി​ക​ളു​ടെ ഭൂ​മി​യും സ്വ​ത്തും ഏ​റ്റെ​ടു​ക്കാ​ൻ അ​മി​താ​ധി​കാ​രം ന​ൽ​കു​ന്ന വ്യ​വ​സ്ഥ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ആ​ശ​ങ്ക​യു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. കൊ​ളോ​ണി​യ​ൽ ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ ചെ​യ്തി​ക​ളെ​പോ​ലും വെ​ല്ലു​ന്ന രീ​തി​യി​ലാ​ണ് ഒ​രു ജ​ന​ത വി​ല ക​ൽ​പ്പി​ക്കു​ന്ന സാം​സ്കാ​രി​ക ത​നി​മ​യ്ക്കു​മേ​ൽ ആ​ക്ര​മ​ണം ന​ട​ക്കു​ന്ന​ത്.

ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​കു​ന്ന ന​ട​പ​ടി​ക​ളോ​ട് ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പി​ടി​ക്കു​ന്ന ഓ​രോ​രു​ത്ത​രും ശ​ക്ത​മാ​യ വി​യോ​ജി​പ്പ് രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നും പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.