പ​ട്ടേ​ൽ ജൈ​വാ​യു​ധം; ഐ​ഷ സു​ല്‍​ത്താ​ന​യ്ക്കെ​തി​രെ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം
പ​ട്ടേ​ൽ ജൈ​വാ​യു​ധം; ഐ​ഷ സു​ല്‍​ത്താ​ന​യ്ക്കെ​തി​രെ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം
Thursday, June 10, 2021 10:53 PM IST
കവരത്തി: യു​വ​സം​വി​ധാ​യി​ക ഐ​ഷ സു​ല്‍​ത്താ​ന​യ്ക്കെ​തി​രെ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ത്തു. ചാ​ന​ൽ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത് ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍ പ്ര​ഫു​ല്‍ പ​ട്ടേ​ലി​നെ​തി​രെ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

പ്ര​ഫു​ല്‍ പ​ട്ടേ​ലി​നെ "ജൈ​വാ​യു​ധം' എ​ന്ന് വി​ശേ​ഷി​പ്പി​ച്ചെ​ന്നാ​രോ​പി​ച്ച് ബി​ജെ​പി ല​ക്ഷ​ദ്വീ​പ് അ​ധ്യ​ക്ഷ​ന്‍ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ക​വ​ര​ത്തി പോ​ലീ​സ് 124 എ, 153 ​ബി എ​ന്നീ വ​കു​പ്പു​ക​ള്‍ ചേ​ര്‍​ത്താ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഈ ​മാ​സം 20 ന് ​നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്ന് പോ​ലീ​സ് നി​ർ​ദേ​ശി​ച്ചു.

'ചൈ​ന മ​റ്റ് രാ​ജ്യ​ങ്ങ​ള്‍​ക്ക് നേ​രെ കൊ​റോ​ണ വൈ​റ​സ് എ​ന്ന ബ​യോ​വെ​പ്പ​ണ്‍ ഉ​പ​യോ​ഗി​ച്ച​ത് പോ​ലെ​യാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ല​ക്ഷ​ദ്വീ​പി​ന് നേ​രെ പ്ര​ഫു​ല്‍ പ​ട്ടേ​ലെ​ന്ന ബ​യോ​വെ​പ്പ​ണ്‍ ഉ​പ​യോ​ഗി​ച്ച​ത്' എ​ന്നാ​യി​രു​ന്നു പ​രാ​മ​ര്‍​ശം. എ​ന്നാ​ല്‍, രാ​ജ്യ​ത്തെ​യോ സ​ര്‍​ക്കാ​രി​നെ​യോ അ​ല്ല പ്ര​ഫൂ​ല്‍ പ​ട്ടേ​ലി​നെ ഉ​ദ്ദേ​ശി​ച്ചാ​ണ് താ​ന്‍ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​തെ​ന്ന് ഐ​ഷ സു​ല്‍​ത്താ​ന പ​റ​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.