കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ സ്വീ​ക​രി​ക്കും; മ​ല​ക്കം മ​റി​ഞ്ഞ് ബാ​ബാ രാം​ദേ​വ്
കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ സ്വീ​ക​രി​ക്കും; മ​ല​ക്കം മ​റി​ഞ്ഞ് ബാ​ബാ രാം​ദേ​വ്
Friday, June 11, 2021 10:47 AM IST
ഡെ​റാ​ഡൂ​ണ്‍: കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ക്കു​മെ​ന്ന് യോ​ഗ​ഗു​രു ബാ​ബാ രാം​ദേ​വ്. നേ​ര​ത്തെ യോ​ഗ​യു​ടെ​യും ആ​യു​ർ​വേ​ദ​ത്തി​ന്‍റെ​യും സം​ര​ക്ഷ​ണം ത​നി​ക്ക് ഉ​ള്ള​തി​നാ​ൽ കോ​വി​ഡ് വാ​ക്സി​ൻ ആ​വ​ശ്യ​മി​ല്ലെ​ന്ന് പ​റ​ഞ്ഞ രാം​ദേ​വാ​ണ് ഇ​പ്പോ​ൾ വാ​ക്സി​ൻ സ്വീ​ക​രി​ക്കു​മെ​ന്ന് അ​റി​യി​ച്ച​ത്.

കൂ​ടാ​തെ ഈ​ശ്വ​ര​ന്‍റെ ഭൂ​മി​യി​ലെ പ്ര​തി​നി​ധി​ക​ളാ​ണ് ഡോ​ക്ട​ർ​മാ​രെ​ന്നും രാം​ദേ​വ് പ​റ​ഞ്ഞു. രാ​ജ്യ​ത്തെ 18 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള എ​ല്ലാ പൗ​ര​ർ​ക്കും ജൂ​ണ്‍ 21 മു​ത​ൽ വാ​ക്സി​ൻ സൗ​ജ​ന്യ​മാ​ക്കി​ക്കൊ​ണ്ടു​ള്ള പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്ര​ഖ്യാ​പ​ന​ത്തെ ച​രി​ത്ര​പ​ര​മാ​യ ചു​വ​ടു​വയ്പെ​ന്ന് രാം​ദേ​വ് വി​ശേ​ഷി​പ്പി​ക്കു​ക​യും വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ൻ എ​ല്ലാ​വ​രോ​ടും ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.