പ്ര​ണ​യ​മു​റി​യി​ൽ ഒ​ളി​ച്ചു​പാ​ർ​ത്ത സ​ജി​ത​യെ കാ​ണാ​ൻ മാ​താ​പി​താ​ക്ക​ള്‍ എ​ത്തി
പ്ര​ണ​യ​മു​റി​യി​ൽ ഒ​ളി​ച്ചു​പാ​ർ​ത്ത സ​ജി​ത​യെ കാ​ണാ​ൻ മാ​താ​പി​താ​ക്ക​ള്‍ എ​ത്തി
Friday, June 11, 2021 4:55 PM IST
പാ​ല​ക്കാ​ട്: നെ​ന്മാ​റ​യി​ല്‍ പ​ത്തു വ​ര്‍​ഷം കാ​മു​ക​നൊ​ത്ത് ഒ​റ്റ​മു​റി​യി​ൽ ഒ​ളി​ച്ചു​പാ​ർ​ത്ത മ​ക​ളെ കാ​ണാ​ൻ മാ​താ​പി​താ​ക്ക​ള്‍ എ​ത്തി. പാ​ല​ക്കാ​ട് നെ​ന്മാ​റ സ്വ​ദേ​ശി​നി സ​ജി​ത​യാ​ണ് നീ​ണ്ട​പ​ത്തു​വ​ർ​ഷ​ത്തെ ഒ​ളി​വു​ജീ​വി​ത​ത്തി​നൊ​ടു​വി​ൽ മാ​താ​പി​താ​ക്ക​ളെ നേ​രി​ൽ​ക​ണ്ട​ത്. സ​ജി​ത​യു​ടെ മാ​താ​പി​താ​ക്ക​ളാ​യ വേ​ലാ​യു​ധ​നും ശാ​ന്ത​യും മ​ക​ളെ​യും മ​രു​മ​ക​ന്‍ റ​ഹ്മാ​നെ​യും വി​ത്തി​ന​ശേ​രി​യി​ലെ വാ​ട​ക വീ​ട്ടി​ലെ​ത്തി​യാ​ണ് ക​ണ്ട​ത്.

മ​രി​ച്ചു​പോ​യെ​ന്ന് ക​രു​തി​യ മ​ക​ളെ തി​രി​ച്ചു​കി​ട്ടി​യ​തി​ല്‍ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് വേ​ലാ​യു​ധ​നും ശാ​ന്ത​യും പ​റ​ഞ്ഞു. ഇ​ന്ന് രാ​വി​ലെ​യാ​ണ് ഇ​വ​ർ സ​ജി​ത​യു​ടെ വാ​ട​ക​വീ​ട്ടി​ലെ​ത്തി​യ​ത്.

പ​ത്തു വ​ർ​ഷ​ത്തെ ഒ​ളി​വു ജീ​വി​ത​ത്തി​നു​ശേ​ഷം ഇ​പ്പോ​ൾ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ സു​ഖ​മ​റി​യു​ക​യാ​ണ് സ​ജി​ത​യും റെ​ഹ്മാ​നും. 2010 ഫെ​ബ്രു​വ​രി ര​ണ്ടി​നാ​ണ് സ​ജി​ത​യെ കാ​ണാ നി​ല്ലെ​ന്നു വീ​ട്ടു​കാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യ​ത്. അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്തി​യി​ല്ല.

ഈ ​സ​മ​യ​ത്തെ​ല്ലാം സ​ജി​ത റ​ഹ്മാ​ന്‍റെ വീ​ട്ടി​ൽ ഒ​ളി​ച്ചു​താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. ഒ​ന്നും ര​ണ്ടും ദി​വ​സ​മ​ല്ല, പ​ത്തു​വ​ർ​ഷം! ഒ​ടു​വി​ൽ മൂ​ന്നു​മാ​സം മു​ൻ​പ് വീ​ട്ടി​ൽ​നി​ന്നു മു​ങ്ങി​യ യു​വാ​വി​നെ ഇ​ന്ന​ലെ വീ​ട്ടു​കാ​ർ ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് അ​ത്യ​പൂ​ർ​വ സം​ഭ​വം പു ​റ​ത്താ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.