ബം​ഗാ​ളി​ൽ ഘ​ർ​വാ​പ​സി; മു​കു​ൾ റോ​യ് തൃ​ണ​മൂ​ലി​ൽ തി​രി​ച്ചെ​ത്തി
ബം​ഗാ​ളി​ൽ ഘ​ർ​വാ​പ​സി; മു​കു​ൾ റോ​യ് തൃ​ണ​മൂ​ലി​ൽ തി​രി​ച്ചെ​ത്തി
Saturday, June 12, 2021 12:31 AM IST
കോ​ൽ​ക്ക​ത്ത: ഒ​ടു​വി​ൽ ബി​ജെ​പി ബാ​ന്ധ​വം ഉ​പേ​ക്ഷി​ച്ച് മു​കു​ൾ റോ​യ് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ൽ തി​രി​ച്ചെ​ത്തി. ആ​ഴ്ച​ക​ൾ നീ​ണ്ട അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ മ​ക​ൻ ശു​ഭ്രാ​ൻ​ശു​വി​നൊ​പ്പ​മാ​ണ് മു​കു​ൾ മ​ട​ങ്ങി​യെ​ത്തി​യ​ത്. മ​മ​ത​യെ വി​ട്ട് ബി​ജെ​പി​യി​ലേ​ക്കു​പോ​യ ആ​ദ്യ തൃ​ണ​മൂ​ൽ നേ​താ​വാ​യി​രു​ന്നു മു​കു​ൾ. മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യു​ടെ സാ​ന്നി​ദ്ധ്യ​ത്തി​ലാ​യി​രു​ന്നു മു​കു​ൾ റോ​യി​യു​ടെ തൃ​ണ​മൂ​ൽ പു​ന:​പ്ര​വേ​ശം.

വീ​ട്ടി​ലേ​ക്ക് മു​കു​ൾ മ​ട​ങ്ങി​യെ​ത്തി​യെ​ന്നാ​യി​രു​ന്നു മ​മ​ത ബാ​ന​ർ​ജി​യു​ടെ പ്ര​തി​ക​ര​ണം. അ​ദ്ദേ​ഹം ഒ​രി​ക്ക​ലും മ​റ്റു​ള്ള​വ​രെ​പ്പോ​ലെ ഒ​റ്റു​കാ​ര​നാ​യി​രു​ന്നി​ല്ലെ​ന്ന് മ​മ​ത പ​റ​ഞ്ഞു. ത​ന്‍റെ പ​ഴ​യ സ​ഹ​പ്ര​വ​ർ​ത്ത​ക​രെ ക​ണ്ട​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ട്. ത​നി​ക്ക് ബി​ജെ​പി​യി​ൽ തു​ട​രാ​ൻ ക​ഴി​യി​ല്ലെ​ന്നും മു​കു​ൾ റോ​യ് പ​റ​ഞ്ഞു.

ബം​ഗാ​ളി​ന്‍റെ​യും ഇ​ന്ത്യ​യു​ടേ​യും ഏ​ക നേ​താ​വ് മ​മ​ത ബാ​ന​ർ​ജി​യാ​ണെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. തൃ​ണ​മൂ​ൽ വി​ട്ടു​പോ​യ​തി​നു ശേ​ഷം മ​മ​ത​യ്ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന് "മ​മ​താ ബാ​ന​ർ​ജി​യു​മാ​യി ത​നി​ക്ക് ഒ​രി​ക്ക​ലും അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു മു​കു​ൾ റോ​യി​യു​ടെ മ​റു​പ​ടി.

തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ സ്ഥാ​പ​ക നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​യി​രു​ന്നു മു​കു​ൾ റോ​യ്. 2017 ൽ ​പാ​ർ​ട്ടി വി​ടു​മ്പോ​ൾ അ​ദ്ദേ​ഹം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. ഇ​പ്പോ​ൾ ഈ ​സ്ഥാ​ന​ത്ത് മ​മ​ത​യു​ടെ അ​ന​ന്ത​ര​വ​ൻ അ​ഭി​ഷേ​ക് ബാ​ന​ർ​ജി​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.