ര​ണ്ടാം ത​രം​ഗ​ത്തി​ലെ വി​ല്ല​ൻ ഡെ​ൽ​റ്റ; മൂ​ന്നാം ത​രം​ഗ​ത്തി​ലേ​ക്കു​ള്ള ഇ​ട​വേ​ള പ്ര​ധാ​ന​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
ര​ണ്ടാം ത​രം​ഗ​ത്തി​ലെ വി​ല്ല​ൻ ഡെ​ൽ​റ്റ; മൂ​ന്നാം ത​രം​ഗ​ത്തി​ലേ​ക്കു​ള്ള ഇ​ട​വേ​ള പ്ര​ധാ​ന​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
Friday, June 11, 2021 7:32 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ര​ണ്ടാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ കാ​ര​ണം ഡെ​ൽ​റ്റാ വൈ​റ​സു​ക​ളാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കോ​വി​ഡ് വ​ക​ഭേ​ദ​മാ​യ ഡെ​ൽ​റ്റാ വൈ​റ​സു​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് ര​ണ്ടാം ത​രം​ഗ​ത്തി​ന്‍റെ രൂ​ക്ഷ​ത വ​ർ​ധി​പ്പി​ച്ച​ത്. ഡെ​ൽ​റ്റ വൈ​റ​സു​ക​ൾ ഒ​രാ​ളി​ൽ​നി​ന്ന് അ​ഞ്ച് മു​ത​ൽ 10 വ​രെ ആ​ളു​ക​ളി​ലേ​ക്ക് പ​ക​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

തീ​വ്ര​വ്യാ​പ​ന ശേ​ഷി​യു​ള്ള വൈ​റ​സു​ക​ളാ​ണി​ത്. വാ​ക്സി​ൻ എ​ടു​ത്ത​വ​രി​ലും രോ​ഗം വ​ന്നു​പോ​യ​വ​രി​ലും കോ​വി​ഡ് പ​ട​ർ​ത്താ​ൻ ഡെ​ൽ​റ്റ വൈ​റ​സി​ന് ക​ഴി​യും. അ​തി​നാ​ൽ ലോ​ക്ഡൗ​ൺ പി​ൻ​വ​ലി​ച്ചാ​ലും കോ​വി​ഡ് പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം. പു​റ​ത്തു​പോ​കു​ന്ന​വ​ർ വീ​ടി​നു​ള്ളി​ലും മാ​സ്ക് ധ​രി​ക്ക​ണം. ആ​ഹാ​രം ക​ഴി​ക്കു​മ്പോ​ൾ ശ​രീ​ര ദൂ​രം പാ​ലി​ക്ക​ണം. ചെ​റി​യ കൂ​ടി​ച്ചേ​ര​ലു​ക​ൾ പോ​ലും ഒ​ഴി​വാ​ക്ക​ണം.

കൂ​ട്ടാ​യ ടി​വി കാ​ണ​ൽ, ഭ​ക്ഷ​ണം ക​ഴി​ക്ക​ൽ എ​ന്നി​വ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. ര​ണ്ട് മൂ​ന്ന് ത​രം​ഗ​ങ്ങ​ൾ​ക്ക് ഇ​ട​യി​ലു​ള്ള ദൈ​ർ​ഘ്യം വ​ർ​ധി​പ്പി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. കേ​ര​ള​ത്തി​ൽ മൂ​ന്നാം ത​രം​ഗ​ത്തി​ലേ​ക്കു​ള്ള ഇ​ട​വേ​ള പ​ര​മാ​വ​ധി ദീ​ർ​ഘി​പ്പി​ക്ക​ണം. അ​ത​ല്ലെ​ങ്കി​ൽ മ​ര​ണം കൂ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.