വി​ക്ക​റ്റ് വ​ലി​ച്ചൂ​രി നി​ല​ത്ത​ടി​ച്ചു; മാ​പ്പ് പ​റ​ഞ്ഞ് ഷാ​ക്കി​ബ് അ​ൽ ഹ​സ​ൻ
വി​ക്ക​റ്റ് വ​ലി​ച്ചൂ​രി നി​ല​ത്ത​ടി​ച്ചു; മാ​പ്പ് പ​റ​ഞ്ഞ് ഷാ​ക്കി​ബ് അ​ൽ ഹ​സ​ൻ
Friday, June 11, 2021 9:31 PM IST
ധാ​ക്ക: മ​ത്സ​ര​ത്തി​നി​ടെ സ്റ്റം​മ്പ് ച​വി​ട്ടി​ത്തെ​റി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ മാ​പ്പ് പ​റ​ഞ്ഞ് ബം​ഗ്ല​ദേ​ശ് ക്രി​ക്ക​റ്റ് താ​രം ഷാ​ക്കി​ബ് അ​ൽ ഹ​സ​ൻ. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് ഷാ​ക്കി​ബ് ആ​രാ​ധ​ക​രോ​ട് മാ​പ്പ് പ​റ​ഞ്ഞ​ത്. ത​ന്നെ​പ്പോ​ലെ പ​രി​ച​യ​സ​മ്പ​ന്ന​നാ​യ ഒ​രു ക​ളി​ക്കാ​ര​ൻ ആ ​രീ​തി​യി​ൽ പ്ര​തി​ക​രി​ക്ക​രു​താ​യി​രു​ന്നു.

എ​ന്നാ​ൽ‌ ചി​ല​പ്പോ​ൾ നി​ർ​ഭാ​ഗ്യ​വ​ശാ​ൽ അ​ത്ത​രം കാ​ര്യ​ങ്ങ​ൾ സം​ഭ​വി​ക്കു​ന്നു. ത​ന്‍റെ തെ​റ്റി​ന് ടീം, ​മാ​നേ​ജു​മെ​ന്‍റ്, ടൂ​ർ​ണ​മെ​ന്‍റ് സം​ഘാ​ട​ക​ർ എ​ന്നി​വ​രോ​ട് ക്ഷ​മ ചോ​ദി​ക്കു​ന്നു. ഭാ​വി​യി​ൽ ഇ​ത്ത​രം സം​ഭ​വം ആ​വ​ർ​ത്തി​ക്കി​ല്ലെ​ന്നും ഷാ​ക്കീ​ബ് ഫേ​സ്ബു​ക്കി​ൽ പ​റ​ഞ്ഞു.

ധാ​ക്ക പ്രീ​മി​യ​ർ ലീ​ഗി​ൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന മു​ഹ​മ്മ​ദ​ൻ സ്പോ​ർ​ടിം​ഗ് ക്ല​ബും അ​ബ​ഹാ​നി ലി​മി​റ്റ​ഡും ത​മ്മി​ലു​ള്ള മ​ത്സ​ര​ത്തി​നി​ടെ​യാ​യി​രു​ന്നു നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. ര​ണ്ട് ഓ​വ​റു​ക​ളി​ലാ​യി ര​ണ്ട് ത​വ​ണ​യാ​ണ് ഷാ​ക്കി​ബ് വി​ക്ക​റ്റി​നോ​ട് അ​രി​ശം തീ​ർ​ക്കു​ക​യും അം​പ​യ​റോ​ട് ത​ട്ടി​ക്ക​യ​റു​ക​യും ചെ​യ്ത​ത്. ലീ​ഗി​ൽ മു​ഹ​മ്മ​ദ​ന്‍റെ താ​ര​മാ​ണ് ഷാ​ക്കി​ബ്. ആ​ദ്യം ബാ​റ്റു ചെ​യ്ത മു​ഹ​മ്മ​ദ​ൻ 20 ഓ​വ​റി​ൽ 145 റ​ൺ​സെ​ടു​ത്തു. മ​റു​പ​ടി​യി​ൽ അ​ഞ്ചാം ഓ​വ​റി​ൽ പ​ന്തെ​റി​യാ​ൻ ഷാ​ക്കി​ബ് എ​ത്തി​യ​തോ​ടെ​യാ​ണു പ്ര​ശ്ന​ങ്ങ​ളു​ടെ തു​ട​ക്കം. അ​ബ​ഹാ​നി​ക്കാ​യി ബാ​റ്റു ചെ​യ്യു​ന്ന​ത് ബം​ഗ്ല​ദേ​ശ് ടീ​മി​ൽ ഷാ​ക്കി​ബി​ന്‍റെ സ​ഹ​താ​ര​മാ​യ മു​ഷ്ഫി​ഖ​ർ റ​ഹീ​മാ​യി​രു​ന്നു. ഒ​രു പ​ന്തി​ൽ ഷാ​ക്കി​ബ് മു​ഷ്ഫി​ക്ക​റി​നെ​തി​രെ എ​ൽ​ബി​ഡ​ബ്ല്യു ആ​വ​ശ്യ​പ്പെ​ട്ട് അ​പ്പീ​ൽ ചെ​യ്തു. എ​ന്നാ​ൽ അം​പ​യ​ർ ഔ​ട്ട് അ​നു​വ​ദി​ക്കാ​തി​രു​ന്ന​തോ​ടെ പ്ര​കോ​പി​ത​നാ​യ താ​രം വി​ക്ക​റ്റി​ൽ തൊ​ഴി​ച്ചു. പി​ന്നീ​ട് അം​പ​യ​റോ​ടു ത​ര്‍​ക്കി​ക്കു​ക​യും ചെ​യ്തു. സ​ഹ​താ​ര​ങ്ങ​ളെ​ത്തി​യാ​ണ് ഷാ​ക്കി​ബി​നെ അ​നു​ന​യി​പ്പി​ച്ച​ത്.

5.5 ഓ​വ​റി​ൽ മ​ഴ​യെ തു​ട​ർ​ന്ന് ക​ളി നി​ർ​ത്തി​യ​പ്പോ​ഴും ഷാ​ക്കി​ബി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ടു. നോ​ൺ​സ്ട്രൈ​ക്ക​ർ എ​ൻ​ഡി​ലേ​ക്ക് ഓ​ടി​യ​ടു​ത്ത താ​രം അം​പ​യ​റോ​ട് ക​യ​ർ​ത്ത് വി​ക്ക​റ്റ് വ​ലി​ച്ചൂ​രി നി​ല​ത്തെ​റി​ഞ്ഞു. ഒ​രു പ​ന്ത് കൂ​ടി എ​റി​ഞ്ഞി​രു​ന്നെ​ങ്കി​ൽ ആ​റ് ഓ​വ​ർ പൂ​ർ​ത്തി​യാ​യ​തി​നാ​ൽ ഡെ​ക്‌​വ​ർ​ത്ത് ലൂ​യി​സ് രീ​തി​യി​ൽ ക​ളി ന​ട​ക്കു​മാ​യി​രു​ന്നു. ഇ​താ​ണ് താ​ര​ത്തെ പ്ര​കോ​പി​പ്പി​ച്ച​ത്. അ​തേ​സ​മ​യം മു​തി​ർ​ന്ന താ​ര​ത്തി​നെ​തി​രെ ബം​ഗ്ല​ദേ​ശ് ക്രി​ക്ക​റ്റ് ബോ​ര്‍​ഡ് എ​ന്തു ന​ട​പ​ടി​യാ​ണു സ്വീ​ക​രി​ക്കു​ക​യെ​ന്നു വ്യ​ക്ത​മാ​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.