ഫ്ളാ​റ്റ് പീ​ഡ​ന​ക്കേ​സ്: മാ​ര്‍​ട്ടി​ന്‍ ജോ​സ​ഫ് റി​മാ​ന്‍​ഡി​ല്‍
ഫ്ളാ​റ്റ് പീ​ഡ​ന​ക്കേ​സ്: മാ​ര്‍​ട്ടി​ന്‍ ജോ​സ​ഫ് റി​മാ​ന്‍​ഡി​ല്‍
Friday, June 11, 2021 10:15 PM IST
കൊ​ച്ചി: ഫ്ളാ​റ്റ് പീ​ഡ​ന​ക്കേ​സിൽ അറസ്റ്റിലായ മാ​ര്‍​ട്ടി​ന്‍ ജോ​സ​ഫിനെ (26) റി​മാ​ന്‍​ഡ് ചെയ്തു. എ​റ​ണാ​കു​ളം ജു​ഡീ​ഷ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ഇയാളെ 23 വ​രെയാണ് റി​മാ​ന്‍​ഡ് ചെയ്തത്.

‌ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങാ​നു​ള്ള അ​പേ​ക്ഷ അ​ന്വേ​ഷ​ണ​സം​ഘം തി​ങ്ക​ളാ​ഴ്ച കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്കും. വ്യാ​ഴാ​ഴ്ച രാ​ത്രി തൃ​ശൂ​രി​ലെ വീ​ടി​നു സ​മീ​പ​ത്തു​നി​ന്നാ​ണു പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പീ​ഡ​നം ന​ട​ന്ന മ​റൈ​ന്‍ ഡ്രൈ​വി​ലെ ഫ്ളാ​റ്റി​ല്‍ പ്ര​തി​യെ എ​ത്തി​ച്ചു തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

ഫ്‌​ളാ​റ്റി​ലെ കെ​യ​ര്‍​ടേ​ക്ക​റും സെ​ക്യൂ​രി​റ്റി​യും മാ​ര്‍​ട്ടി​നെ തി​രി​ച്ച​റി​ഞ്ഞു. പ്ര​തി​യെ പി​ന്നീ​ടു വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​നാ​ക്കി. കാ​ക്ക​നാ​ട്ടെ ഇ​യാ​ളു​ടെ ഫ്‌​ളാ​റ്റി​ലും തൃ​ശൂ​രി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ലും ഇ​നി തെ​ളി​വെ​ടു​പ്പ് ന​ട​ത്തേ​ണ്ട​തു​ണ്ട്. മാ​ര്‍​ട്ടി​ന്‍ ജോ​സ​ഫി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ത​ള്ളിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.