പാ​ർ​ട്ടി​ക്കെ​തി​രെ തി​രി​യു​ന്ന നേ​താ​ക്ക​ൾ​ക്കെ​തി​രെ ന​ട​പ​ടി; ബം​ഗാ​ൾ ബി​ജെ​പി​യി​ൽ അ​ച്ച​ട​ക്ക സ​മി​തി രൂ​പീ​ക​രി​ക്കു​ന്നു
പാ​ർ​ട്ടി​ക്കെ​തി​രെ തി​രി​യു​ന്ന നേ​താ​ക്ക​ൾ​ക്കെ​തി​രെ ന​ട​പ​ടി; ബം​ഗാ​ൾ ബി​ജെ​പി​യി​ൽ അ​ച്ച​ട​ക്ക സ​മി​തി രൂ​പീ​ക​രി​ക്കു​ന്നു
Saturday, June 12, 2021 1:56 AM IST
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ൾ ബി​ജെ​പി ഘ​ട​കം അ​ച്ച​ട​ക്ക സ​മി​തി രൂ​പീ​ക​രി​ക്കു​ന്നു. പാ​ർ​ട്ടി​ക്കെ​തി​രെ തി​രി​യു​ന്ന നേ​താ​ക്ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് ഈ ​നീ​ക്കം. ബി​ജെ​പി ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ൻ മു​കു​ൾ റോ​യ് പാ​ർ​ട്ടി​വി​ട്ട് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ലേ​ക്ക് മ​ട​ങ്ങി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ബം​ഗാ​ൾ ബി​ജെ​പി​യു​ടെ പു​തി​യ തീ​രു​മാ​നം.

അ​ച്ച​ട​ക്ക സ​മി​തി​യു​ടെ അ​ന്തി​മ തീ​രു​മാ​നം പാ​ർ​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ദി​ലീ​പ് ഘോ​ഷി​നാ​യി​രി​ക്കു​മെ​ന്ന് ബം​ഗാ​ൾ ബി​ജെ​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​യ​ന്ത​ൻ ബോ​സ് വ്യ​ക്ത​മാ​ക്കി.

ആ​ഴ്ച​ക​ൾ നീ​ണ്ട അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ മ​ക​ൻ ശു​ഭ്രാ​ൻ​ശു​വി​നൊ​പ്പ​മാ​ണ് മു​കു​ൾ തൃ​ണ​മൂ​ലി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ​ത്. മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യു​ടെ സാ​ന്നി​ദ്ധ്യ​ത്തി​ലാ​യി​രു​ന്നു മു​കു​ൾ റോ​യി​യു​ടെ തൃ​ണ​മൂ​ൽ പു​ന:​പ്ര​വേ​ശം. മ​മ​ത​യെ വി​ട്ട് ബി​ജെ​പി​യി​ലേ​ക്കു​പോ​യ ആ​ദ്യ തൃ​ണ​മൂ​ൽ നേ​താ​വാ​യി​രു​ന്നു മു​കു​ൾ.

തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ സ്ഥാ​പ​ക നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​യി​രു​ന്നു മു​കു​ൾ റോ​യ്. 2017 ൽ ​പാ​ർ​ട്ടി വി​ടു​മ്പോ​ൾ അ​ദ്ദേ​ഹം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. ഇ​പ്പോ​ൾ ഈ ​സ്ഥാ​ന​ത്ത് മ​മ​ത​യു​ടെ അ​ന​ന്ത​ര​വ​ൻ അ​ഭി​ഷേ​ക് ബാ​ന​ർ​ജി​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.