‍യൂ​റോ ക​പ്പ് ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ജ​യം ഇ​റ്റ​ലി​ക്ക്; തു​ര്‍​ക്കി​യെ മൂ​ന്ന് ഗോ​ളി​ന് ത​ക​ര്‍​ത്തു
‍യൂ​റോ ക​പ്പ് ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ജ​യം ഇ​റ്റ​ലി​ക്ക്; തു​ര്‍​ക്കി​യെ മൂ​ന്ന് ഗോ​ളി​ന് ത​ക​ര്‍​ത്തു
Saturday, June 12, 2021 4:00 AM IST
റോം: ​യൂ​റോ ക​പ്പി​ലെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ല്‍ ഇ​റ്റ​ലി​ക്ക് ജ​യം. റോ​മി​ലെ ഒ​ളി​മ്പി​ക് സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ തു​ര്‍​ക്കി​യെ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളി​ന് ഇ​റ്റ​ലി തോ​ൽ​പ്പി​ച്ചു. സി​റോ ഇ​മ്മൊ​ബീ​ലെ, ലൊ​റ​ൻ​സോ ഇ​ൻ​സി​നെ എ​ന്നി​വ​ർ ഇ​റ്റ​ലി​ക്കാ​യി ഗോ​ൾ നേ​ടി.

പ​ന്ത​വ​കാ​ശ​ത്തി​ലും പാ​സിം​ഗി​ലും ഷോ​ട്ടു​ക​ളി​ലും സ​മ്പൂ​ർ​ണ ആ​ധി​പ​ത്യം പു​ല​ർ​ത്തി​യാ​ണ് ഇ​റ്റ​ലി​യു​ടെ ജ​യം. ര​ണ്ടാം പ​കു​തി​യി​ലാ​യി​രു​ന്നു മൂ​ന്നു ഗോ​ളു​ക​ളും പി​റ​ന്ന​ത്. 53-ാം മി​നി​റ്റി​ലെ സെ​ല്‍​ഫ് ഗോ​ളി​ലൂ​ടെ​യാ​ണ് ഇ​റ്റ​ലി മു​ന്നി​ലെ​ത്തി​യ​ത്. ബെ​റാ​ര്‍​ഡി​യു​ടെ ക്രോ​സ് തു​ര്‍​ക്കി പ്ര​തി​രോ​ധ​താ​രം മെ​റി ഡെ​മി​റാ​ലി​ന്‍റെ ശ​രീ​ര​ത്തി​ൽ ത​ട്ടി ഗോ​ൾ​വ​ല​യി​ലേ​ക്ക്.

66-ാം മി​നി​റ്റി​ല്‍ സി​റോ ഇ​മ്മൊ​ബി​ലെ​യി​ലൂ​ടെ ര​ണ്ടാം ഗോ​ളും സ്വ​ന്ത​മാ​ക്കി. സ്പി​ന​സോ​ള​യു​ടെ ഷോ​ട്ട് ത​ടു​ക്കു​ന്ന​തി​നി​ടെ തു​ർ​ക്കി ഗോ​ൾ​കീ​പ്പ​ർ സാ​കി​റി​ന്‍റെ കൈ​യി​ൽ നി​ന്ന് പ​ന്ത് വ​ഴു​തി​പ്പോ​യി. ഓ​ടി​യെ​ത്തി​യ ഇ​മ്മൊ​ബീ​ലെ പ​ന്തു വ​ല​യി​ലാ​ക്കി. 79-ാം മി​നി​റ്റി​ല്‍ ലോ​റ​ന്‍​സോ ഇ​ന്‍​സി​നെ​യി​ലൂ​ടെ ഇ​റ്റ​ലി മൂ​ന്നാം ഗോ​ളും നേ​ടി.

ഇ​റ്റ​ലി​യു​ടെ തു​ട​ര്‍​ച്ച​യാ​യ എ​ട്ടാം ജ​യ​മാ​ണി​ത്. ക​ഴി​ഞ്ഞ 28 മ​ത്സ​ര​ങ്ങ​ളി​ലും ടീം ​തോ​ല്‍​വി അ​റി​ഞ്ഞി​ട്ടി​ല്ല. സ്വി​റ്റ്സ​ർ​ല​ൻ​ഡി​നെ​തി​രെ​യാ​ണ് ഇ​റ്റ​ലി​യു​ടെ അ​ടു​ത്ത മ​ത്സ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.