ആ​ല​പ്പു​ഴ​യി​ൽ വാ​റ്റ് നി​ർ​മാ​ണ കേ​ന്ദ്ര​ത്തി​ൽ റെ​യ്ഡ്; ര​ണ്ടു പേ​ർ പി​ടി​യി​ൽ
ആ​ല​പ്പു​ഴ​യി​ൽ വാ​റ്റ് നി​ർ​മാ​ണ കേ​ന്ദ്ര​ത്തി​ൽ റെ​യ്ഡ്; ര​ണ്ടു പേ​ർ പി​ടി​യി​ൽ
Saturday, June 12, 2021 4:02 AM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ല്‍ വാ​റ്റ് നി​ര്‍​മാ​ണ കേ​ന്ദ്ര​ത്തി​ല്‍ റെ​യ്ഡ്. എ​ട​ത്വ കോ​ഴി​മു​ക്ക് ക​റു​ക​യി​ല്‍ വി​ല്‍​സ​ണ്‍(48), ക​ന്യേ​ക്കോ​ണി​ല്‍ ഷൈ​ജു​മോ​ന്‍ (42) എ​ന്നി​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഒ​രാ​ള്‍ സ്ഥ​ല​ത്ത് നി​ന്നും ഓ​ടി ര​ക്ഷ​പെ​ട്ടു.

വാ​റ്റ് നി​ര്‍​മാ​ണ കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും 120 ലി​റ്റ​ര്‍ കോ​ട​യും മൂ​ന്ന് ഗ്യാ​സ് സി​ലി​ണ്ട​റു​ക​ളും വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ത്തി. പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.