ഇ​ന്ധ​ന വി​ല വ​ർ​ധ​ന​വ്; തെ​ലു​ങ്കാ​ന​യി​ൽ ബൈ​ക്ക് ജ​ലാ​ശ​യ​ത്തി​ലേ​ക്ക് എ​റി​ഞ്ഞ് പ്ര​തി​ഷേ​ധി​ച്ചു
ഇ​ന്ധ​ന വി​ല വ​ർ​ധ​ന​വ്; തെ​ലു​ങ്കാ​ന​യി​ൽ ബൈ​ക്ക് ജ​ലാ​ശ​യ​ത്തി​ലേ​ക്ക് എ​റി​ഞ്ഞ് പ്ര​തി​ഷേ​ധി​ച്ചു
Saturday, June 12, 2021 8:02 AM IST
ഹൈ​ദ​രാ​ബാ​ദ്: ഇ​ന്ധ​ന വി​ല തു​ട​ർ​ച്ച​യാ​യി വർധിക്കുന്നതിൽ പ്ര​തി​ഷേ​ധി​ച്ച് തെ​ലു​ങ്കാ​ന​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ബൈ​ക്ക് ജ​ലാ​ശ​യ​ത്തി​ലേ​ക്ക് എ​റി​ഞ്ഞു. പെ​ട്രോ​ൾ, ഡീ​സ​ൽ, ഗ്യാ​സ് എ​ന്നി​വ​യു​ടെ വി​ല വ​ർ​ധി​പ്പി​ക്കു​ന്ന ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് പ്ര​വ​ർ​ത്ത​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.

വെ​ള്ളി​യാ​ഴ്ച സം​സ്ഥാ​ന​ത്തു​ട​നീ​ളം ന​ട​ന്ന പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളി​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ സം​സ്ഥാ​ന യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എ​ന്‍. ഉ​ത്തം​കു​മാ​ര്‍ റെ​ഡ്ഡി, വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ. ​രേ​വ​ന്ദ് റെ​ഡ്ഡി, പൊ​ന്ന​ന്‍ പ്ര​ഭാ​ക​ര്‍ തു​ട​ങ്ങി​യ മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ പ​ങ്കെ​ടു​ത്തു.

അ​തേ​സ​മ​യം, ഇ​ന്ധ​ന വി​ല ഇ​ന്നും വ​ർ​ധി​ച്ചു. കേ​ര​ള​ത്തി​ൽ പെ​ട്രോ​ളി​ന് 27 പൈ​സ​യും ഡീ​സ​ലി​ന് 24 പൈ​സ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് 98.16 രൂ​പ​യും ഡീ​സ​ലി​ന് 93.48 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.