ഐ​എ​സി​ല്‍ ചേ​ര്‍​ന്ന മ​ല​യാ​ളി യു​വ​തി​ക​ളെ ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ക്കി​ക്കൊ​ണ്ടു​വ​ന്നേ​ക്കി​ല്ല
ഐ​എ​സി​ല്‍ ചേ​ര്‍​ന്ന മ​ല​യാ​ളി യു​വ​തി​ക​ളെ ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ക്കി​ക്കൊ​ണ്ടു​വ​ന്നേ​ക്കി​ല്ല
Saturday, June 12, 2021 12:42 PM IST
ന്യൂ​ഡ​ല്‍​ഹി: ഐ​എ​സി​ല്‍ ചേ​ര്‍​ന്ന മ​ല​യാ​ളി യു​വ​തി​ക​ളെ ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ക്കി​ക്കൊ​ണ്ടു​വ​ന്നേ​ക്കി​ല്ല. ജ​യി​ലി​ല്‍ ക​ഴി​യു​ന്ന മ​ല​യാ​ളി​ക​ളാ​യ സോ​ണി​യ സെ​ബാ​സ്റ്റ്യ​ന്‍, മെ​റി​ന്‍ ജേ​ക്ക​ബ്, നി​മി​ഷ ഫാ​ത്തി​മ, റ​ഫീ​ല എ​ന്നി​വ​രെ ഇ​ന്ത്യ​യി​ലേ​ക്ക് കൊ​ണ്ടു​വ​ര​ണ​മെ​ന്ന് അ​ഫ്ഗാ​ന്‍ സ​ര്‍​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. യു​ദ്ധ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട ഐ​എ​സ് ഭീ​ക​ര​രു​ടെ വി​ധ​വ​ക​ളാ​ണ് ഇ​വ​ര്‍.

2016-18 കാ​ല​യ​ള​വി​ല്‍ അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ന​ന്‍​ഗ​ര്‍​ഹ​റി​ലേ​ക്ക് ഭ​ര്‍​ത്താ​ക്ക​ന്മാ​ര്‍​ക്കൊ​പ്പം എ​ത്തി​യ​വ​രാ​ണ് ഇ​വ​ര്‍ നാ​ലു​പേ​രും. അ​ഫ്ഗാ​നി​സ്ഥാ​നി​ലു​ണ്ടാ​യ വി​വി​ധ ഏ​റ്റു​മു​ട്ട​ലു​ക​ളി​ല്‍ ഇ​വ​രു​ടെ ഭ​ര്‍​ത്താ​ക്ക​ന്മാ​ര്‍ കൊ​ല്ല​പ്പെ​ടു​ക​യാ​യി​രു​ന്നു.

2019 ഡി​സം​ബ​റി​ലാ​ണ് യു​വ​തി​ക​ൾ അ​ഫ്ഗാ​ന്‍ പോ​ലീ​സി​ന് കീ​ഴ​ട​ങ്ങു​ന്ന​ത്. തു​ട​ര്‍​ന്ന് ഇ​വ​രെ കാ​ബൂ​ളി​ലെ ജ​യി​ലി​ൽ ത​ട​വി​ല്‍ പാ​ര്‍​പ്പി​ച്ചു.

കു​ട്ടി​ക​ൾ​ക്കൊ​പ്പം അ​ഫ്ഗാ​ൻ ജ​യി​ലു​ക​ളി​ലു​ള്ള വി​ദേ​ശ ഭീ​ക​ര​രെ അ​വ​രു​ടെ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് മ​ട​ക്കി​വി​ടാ​ന്‍ അ​ഫ്ഗാ​ന്‍ ശ്ര​മി​ക്കു​ന്നു​ണ്ട്. ലോ​ക​ത്തെ 13 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി 408 പേ​രാ​ണ് അ​ഫ്ഗാ​നി​ൽ ഐ​എ​സ് ഭീ​ക​ര​രാ​യി ജ​യി​ലി​ലു​ള്ള​ത്. ഇ​തി​ൽ ഏ​ഴ് പേ​ർ ഇ​ന്ത്യ​ക്കാ​രാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.