പ​ഞ്ചാ​ബ് പി​ടി​ക്കാ​ൻ; അ​കാ​ലി​ദ​ൾ ബി​എ​സ്പി​യു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കു​ന്നു
പ​ഞ്ചാ​ബ് പി​ടി​ക്കാ​ൻ; അ​കാ​ലി​ദ​ൾ ബി​എ​സ്പി​യു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കു​ന്നു
Saturday, June 12, 2021 1:06 PM IST
ന്യൂ​ഡ​ൽ​ഹി: ശി​രോ​മ​ണി അ​കാ​ലി​ദ​ൾ (എ​സ്എ​ഡി) ബ​ഹു​ജ​ൻ സ​മാ​ജ് പാ​ർ​ട്ടി​യു​മാ​യി (ബി​എ​സ്പി) സ​ഖ്യ​മു​ണ്ടാ​ക്കു​ന്നു. 2022ലെ ​പ​ഞ്ചാ​ബ് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ ക​ണ്ടാ​ണ് സ​ഖ്യ​നീ​ക്കം.

കാ​ർ​ഷി​ക നി​യ​മ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി​യു​മാ​യു​ള്ള ബ​ന്ധം ശി​രോ​മ​ണി അ​കാ​ലി​ദ​ൾ ഉ​പേ​ക്ഷി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പു​തി​യ സ​ഖ്യം രൂ​പീ​ക​രി​ക്കു​ന്ന​ത്. വൈ​കാ​തെ ഇ​തു​സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​ന​മു​ണ്ടാ​വു​മെ​ന്നാ​ണ് സൂ​ച​ന.

ശി​രോ​മ​ണി അ​കാ​ലി​ദ​ൾ എ​ൻ​ഡി​എ സ​ഖ്യം വി​ട്ട​തോ​ടെ നി​ര​വ​ധി സീ​റ്റു​ക​ളി​ലു​ണ്ടാ​യ വി​ട​വ് നി​ക​ത്താ​നാ​ണ് സു​ഖ്ഭീ​ർ സിം​ഗ് ബാ​ദ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​കാ​ലി​ദ​ൾ പു​തി​യ സ​ഖ്യ​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ഉ​ന്ന​ത വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.

നേ​ര​ത്തെ ബി​ജെ​പി​ക്ക് ന​ൽ​കി​യ സീ​റ്റു​ക​ളി​ൽ മായാവതിയുടെ ബി​എ​സ്പി മ​ത്സ​രി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. പ​ഞ്ചാ​ബ് നി​യ​മ​സ​ഭ​യി​ലെ 117 സീ​റ്റു​ക​ളി​ൽ 97 സീ​റ്റി​ൽ അ​കാ​ലി​ദ​ളും 20 സീ​റ്റു​ക​ളി​ൽ ബി​എ​സ്പി​യും ജ​ന​വി​ധി തേ​ടു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

27 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ശി​രോ​മ​ണി അ​കാ​ലി​ദ​ള്ളും ബി​എ​സ്പി​യും ത​മ്മി​ൽ സ​ഖ്യ​മു​ണ്ടാ​ക്കു​ന്ന​ത്. 1996ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​രു പാ​ർ​ട്ടി​ക​ളും സ​ഖ്യ​മു​ണ്ടാ​ക്കി​യി​രു​ന്നു. അ​ന്ന് പ​ഞ്ചാ​ബി​ലെ 13ൽ 11 ​സീ​റ്റു​ക​ളും സ​ഖ്യം നേ​ടി​യി​രു​ന്നു. എ​ട്ട് സീ​റ്റു​ക​ളി​ൽ ശി​രോ​മ​ണി അ​കാ​ലി​ദ​ൾ വി​ജ​യി​ച്ച​പ്പോ​ൾ ബി​എ​സ്പി മൂ​ന്ന് സീ​റ്റു​ക​ൾ നേ​ടി.

ബി​ജെ​പി, കോ​ണ്‍​ഗ്ര​സ്, ആം​ആ​ദ്മി പാ​ർ​ട്ടി ഒ​ഴി​കെ​യു​ള്ള ഏ​ത് പാ​ർ​ട്ടി​യു​മാ​യും സ​ഖ്യ​മു​ണ്ടാ​ക്കു​മെ​ന്ന് സു​ഖ്ഭീ​ർ ബാ​ദ​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പ​ഞ്ചാ​ബി​ലെ 31 ശ​ത​മാ​നം ദ​ളി​ത് വോ​ട്ടു​ക​ളി​ൽ ബി​എ​സ്പി​ക്ക് നി​ർ​ണാ​ക​യ സ്വാ​ധീ​ന​മു​ണ്ട്. ഇ​ത് നേ​ട്ട​മാ​ക്കാ​നു​റ​ച്ചാ​ണ് ശി​രോ​മ​ണി അ​കാ​ലി​ദ​ൾ ബി​എ​സ്പി​യു​മാ​യി സ​ഖ്യ​ത്തി​നൊ​രു​ങ്ങു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.